GeneralLatest NewsMollywood

സച്ചിന്‍ വാര്യരുടെ വിവാഹനിശ്ചയം കഴിഞ്ഞു; ചിത്രങ്ങള്‍

സച്ചിന്‍ നേരം, വര്‍ഷം, നീന, ജമ്‌നാ പ്യാരി, ആന്‍മരിയ കലിപ്പിലാണ്, പ്രേമം എന്ന് തുടങ്ങി നാല്പതോളം ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്.

പ്രമുഖ ഗായകന്‍ സച്ചിന്‍ വാര്യരുടെ വിവാഹനിശ്ചയം കഴിഞ്ഞു. തൃശ്ശൂര്‍ സ്വദേശിനിയായ പൂജ പുഷ്പരാജ് ആണ് വധു.

2010ല്‍ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസന്‍ ചിത്രം മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെ പിന്നണി ഗാന രംഗത്ത് എത്തിയ സച്ചിന്‍ നേരം, വര്‍ഷം, നീന, ജമ്‌നാ പ്യാരി, ആന്‍മരിയ കലിപ്പിലാണ്, പ്രേമം എന്ന് തുടങ്ങി നാല്പതോളം ചിത്രങ്ങളില്‍ പാടിയിട്ടുണ്ട്.

യുവതാരങ്ങളായ അന്ന ബെന്‍, അനാര്‍ക്കലി മരക്കാര്‍, വിശാഖ് നായര്‍, റോഷന്‍ മാത്യു, തോമസ് മാത്യു എന്നിവരും ആനന്ദം ചിത്രത്തിന്റെ സംവിധായകന്‍ ഗണേഷ് രാജും ചടങ്ങുകളില്‍ പങ്കെടുത്തു.

shortlink

Post Your Comments


Back to top button