Latest NewsMollywood

ആറാം വയസിൽ അമ്മയെ കടത്തിവെട്ടി മകൾ ; സിത്താരയുടെ മകളുടെ പാട്ട് വൈറലാകുന്നു (വീഡിയോ)

അടുത്തിടെ ഇറങ്ങുന്ന എല്ലാ സിനിമകളിലും പാട്ട് പാടാൻ അവസരം കിട്ടുന്ന ഗായികയാണ് സിത്താര. സിത്താരയുടെ മകൾ റിതുവും ഒരു മികച്ച പാട്ടുകാരിയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോൾ. ഇപ്പോഴിതാ സിത്താരയും മകളും ഒന്നിച്ച്‌ പാടിയ ഒരു പാട്ടാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

സിതാരയും ആറു വയസുകാരി മകള്‍ സാവന്‍ ഋതുവും ചേര്‍ന്ന് പാടിയത് ഉയരെ എന്ന ചിത്രത്തിലെ ഗാനമാണ്. സിതാരയും വിജയ് യേശുദാസും ചേര്‍ന്ന് ആലപിച്ച, ‘ഉയരെ’യിലെ ‘നീ മുകിലോ…’ എന്നാരംഭിക്കുന്ന മനോഹര ഗാനത്തിന് ഈണം നല്‍കിയത് ഗോപി സുന്ദറാണ്.മകള്‍ക്കൊപ്പം ചേര്‍ന്ന് ‘നീ മുകിലോ…’ ആസ്വദിച്ചു പാടുന്നതിന്റെ വീഡിയോ സിതാര തന്നെയാണ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയ ഈ വിഡിയോ ഇരു കൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വന്നു നിറയുന്നത്.

https://www.facebook.com/sithara.thara/videos/2066540013395869/

shortlink

Related Articles

Post Your Comments


Back to top button