മേരിക്കുട്ടിയുടെ പുതിയ പോസ്റ്ററിനു പിന്തുണയുമായി സോഷ്യൽ മീഡിയ

jayasurya

അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രമാണ് ജയസൂര്യ നായകനായ ‘ഞാൻ മേരിക്കുട്ടി’. ട്രാൻസ് സെക്ഷ്വൽ കഥാപാത്രമായി ജയസൂര്യ മാറിയപ്പോൾ പ്രേക്ഷകർ ചിത്രം ഇരുകയ്യും നീട്ടി സ്വീകരിച്ചു.

ട്രാൻസ് സെക്ഷ്വലുകൾ യഥാർത്ഥ ജീവിതത്തിൽ നേരിടുന്ന പല അനുഭവങ്ങളും ഈ ചിത്രത്തിൽ സംവിധായകൻ രഞ്ജിത്ത് ശങ്കർ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ചിത്രത്തിലെ ജീവിതഗന്ധിയായ ഒരുപിടി മുഹൂർത്തങ്ങൾ അതിന് അടിവരയിടും.

ചിത്രം വിജയിപ്പിച്ചുകൊണ്ടിരിക്കുന്ന ആരാധകർക്കുവേണ്ടി നന്ദി സൂചകമായി ജയസൂര്യ ഒരു പോസ്റ്റർ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു. പൂർണനഗ്നനായാണ് ജയസൂര്യയെ പോസ്റ്ററിൽ കാണാൻ സാധിക്കുക. ചിത്രത്തിലെ വളരെയധികം വൈകാരികമായൊരു രംഗത്തിന്റെ ഭാഗമാണ് പോസ്റ്ററിലുള്ളത്. പോസ്റ്റർ എത്തിയതോടെ മികച്ച പ്രതികരണമാണ് ആരാധകരിൽനിന്ന് ലഭിക്കുന്നത്.

SHARE