Latest NewsSpecial

കെഎല്‍ രാഹുല്‍ നടിയുമായി പ്രണയത്തിലോ? സത്യാവസ്ഥ ഇതാണ്

അത്തരം വാര്‍ത്തകളില്‍ ഒരു സത്യവുമില്ലെന്നാണ് നടി പറയുന്നത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളാണ് കെഎല്‍ രാഹുല്‍. ലോകകപ്പ് തിരക്കുകള്‍ക്കിടെയാണ് താരത്തെ സംബന്ധിച്ച പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നത്.

കെഎല്‍ രാഹുലും നടി സോനല്‍ ചൗഹാനും തമ്മില്‍ പ്രണയത്തിലാണെന്നും ഇരുവരും ഡേറ്റിങ്ങിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. വാര്‍ത്ത ഓണ്‍ലൈനില്‍ മൊത്തം വൈറലാകുകയും ചെയ്തിരുന്നു. അതേസമയം വാര്‍ത്ത നിഷേധിച്ച് നടി സോനല്‍ ചൗഹാന്‍ തന്നെ പിന്നീട് രംഗത്തെത്തിയിരുന്നു. അത്തരം വാര്‍ത്തകളില്‍ ഒരു സത്യവുമില്ലെന്നാണ് നടി പറയുന്നത്. അദ്ദേഹം നല്ല ക്രിക്കറ്ററാണെന്നും പ്രതിഭയുളള ആളാണെന്നും നടി പറയുന്നു. എന്നാല്‍ രാഹുലുമായി പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ശരിയല്ല. സോനല്‍ ചൗഹാന്‍ വെളിപ്പെടുത്തി.

shortlink

Post Your Comments


Back to top button