GeneralLatest News

ലൈംഗികാരോപണം; താരങ്ങള്‍ തമ്മില്‍ വാക് പേരിലേയ്ക്ക്

ബോളിവുഡില്‍ വീണ്ടും ലൈംഗിക വിവാദം കൊഴുക്കുകയാണ്. സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രമായ ‘ക്വീനി’ന്റെ സംവിധായകന്‍ വികാസ് ബഹിക്കെതിരെ കങ്കണ ഇന്നലെ ലൈംഗികാരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ആരോപണം ഉന്നയിച്ചത് കങ്കണയായത് കൊണ്ട് വിശ്വസിക്കാന്‍ കുറച്ച്‌ പ്രയാസമുണ്ടെന്നായിരുന്നു സോനം കപൂറിന്റെ പ്രതികരണം. പറയുന്നതില്‍ പലപ്പോഴും സ്ഥിരതയില്ലാത്ത സ്ത്രീയാണ് കങ്കണയെന്നും കാര്യമായി ഉന്നയിച്ച ആരോപണമാണോ അതെന്നുമായിരുന്നു സോനം മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചത്. നാനാ പടേക്കറിനെതിരെ തനുശ്രീദത്ത ആരോപണം ഉന്നയിച്ചപ്പോള്‍ ശക്തമായ പിന്തുണയുമായി ആദ്യം വന്നയാളാണ് സോനം കപൂര്‍.

സോനത്തിനെതിരെ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് കങ്കണ. ‘സോനം കപൂര്‍ ആ പറഞ്ഞതിന്റെ അര്‍ത്ഥമെന്താണ് ? ഞാന്‍ എന്റെ അനുഭവം പങ്കുവയ്ക്കുമ്ബോള്‍ അതിലെ ശരിതെറ്റുകളെ കുറിച്ച്‌ സംസാരിക്കാന്‍ അവര്‍ക്ക് ആരാണ് അധികാരം കൊടുത്തത്?’ എന്ന് ചോദിച്ച കങ്കണ കാര്യങ്ങള്‍ വെറുതേ ആരോപിക്കുന്ന ആളാണ് ഞാനെന്ന് എന്ത് അടിസ്ഥാനത്തിലാണ് അവര്‍ പറയുന്നതെന്നും ചോദിച്ചു. ചിലരെ വിശ്വസിക്കാനും മറ്റ് ചിലരെ വിശ്വസിക്കാതിരിക്കാനും സോനത്തിന് ലൈസന്‍സ് ഉണ്ടല്ലേ? എന്തുകൊണ്ടാണ് ഞാന്‍ പറഞ്ഞു എന്നത് കൊണ്ട് അവര്‍ക്ക് അത് അവിശ്വസനീയമായതെന്നും താരം ചോദിച്ചു

Tags

Post Your Comments

Related Articles


Back to top button
Close
Close