രണ്ടാം വിവാഹത്തിനൊരുങ്ങി സൗന്ദര്യ; വരന്‍ യുവനടന്‍

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിന്നും ഒരു വിവാഹ വാര്‍ത്തകൂടി. നടന്‍ രജനികാന്തിന്റെ മകള്‍ സൗന്ദര്യ വിവാഹിതയാകുന്നു. സൗന്ദര്യയുടെ വിവാഹത്തോടനുബന്ധിച്ച്‌ രജനീകാന്ത് കുടുംബ സമേതം തിരുപ്പതി ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തിയെന്നു റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാവിലെ നടന്ന പ്രത്യേക പൂജയില്‍ പങ്കെടുത്ത കുടുംബം താരപുത്രിയുടെ വിവാഹ കത്തും ക്ഷേത്രത്തില്‍ സമര്‍പ്പിച്ചുവെന്നും ചില മാധ്യമങ്ങളില്‍ പറയുന്നു.

നടന്‍ വിശാഖനാണ് വരന്‍. വഞ്ചകര്‍ ഉലകം എന്ന ചിത്രത്തിലൂടെയാണ് വിശാഖന്‍ സിനിമയില്‍ അരങ്ങേറിയത്. ഇരുവരുടേയും രണ്ടാമത്തെ വിവാഹമാണിത്. വ്യവസായിയായ അശ്വിന്‍ രാംകുമാറുമായിട്ടായിരുന്നു ആദ്യത്തെ വിവാഹം. 2017ലാണ് ഇരുവരും വേര്‍പിരിഞ്ഞത്. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്.

SHARE