GeneralKollywoodLatest News

വിവാഹ മോചനം കഴിഞ്ഞ സ്ത്രീകളുടെ ജീവിതം അവസാനിച്ചു; രണ്ടാം വിവാഹത്തെക്കുറിച്ച് നടി സൗന്ദര്യ

വ്യവസായിയായ അശ്വിന്‍ രാംകുമാറുമായിട്ടായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം. 2017 ല്‍ ഇരുവരും വേര്‍പിരിഞ്ഞു

വിവാഹമോചനത്തോടെ സ്ത്രീകളുടെ ജീവിതം അവസാനിച്ചു എന്ന കാഴ്ച്ചപാടാണ് സമൂഹത്തില്‍ പലര്‍ക്കുമെന്നു നടി സൗന്ദര്യ രജനി കാന്ത്. ആദ്യ വിവാഹ മോചനത്തിന് ശേഷം നടന്‍ വിശാഖനെ വിവാഹം ചെയ്തിരിക്കുകയാണ് താരം.

വ്യവസായിയായ അശ്വിന്‍ രാംകുമാറുമായിട്ടായിരുന്നു സൗന്ദര്യയുടെ ആദ്യ വിവാഹം. 2017 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഈ വിവാഹത്തില്‍ ഒരു മകനുണ്ട് സൗന്ദര്യയ്ക്ക്. അതുകൊണ്ട് തന്നെ രണ്ടാം വിവാഹ വാര്‍ത്ത വന്നതോടെ നിരവധി വിമര്‍ശനവും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിരുന്നു.

വിശാഖന്‍ വണങ്കാമുടിയുമായുള്ള വിവാഹം ജീവിതത്തില്‍ താന്‍ എടുത്ത തീരുമാനങ്ങളില്‍ ഏറ്റവും നിര്‍ണായകവും മനോഹരവുമായിരുന്നു സൗന്ദര്യ പറയുന്നു. ‘എന്റെയും വിശാഖന്റെയും കുടുംബങ്ങള്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണിത്. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മില്‍ നേരത്തേ പരിചയമുണ്ട്.. ആദ്യ കാഴ്ചയില്‍ തന്നെ ഇദ്ദേഹമാണ് ഇനി എനിക്കൊപ്പം ജീവിതം ചെലവഴിക്കേണ്ട പുരുഷന്‍ എന്ന് എനിക്ക് തോന്നിയിരുന്നു.

ഒരു സ്ത്രീയെ സംബന്ധിച്ച് ഏറ്റവും വലിയ ഭാഗ്യം അവള്‍ എങ്ങനെയാണോ അതിനെ നൂറ് ശതമാനം അംഗീകരിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു ജീവിത പങ്കാളിയെ ലഭിക്കുവെന്നതാണ്. എനിക്ക് അത്തരത്തിലുള്ള ഓരാളെ ഇപ്പോള്‍ ലഭിച്ചുവെന്ന് വിശ്വസിക്കുന്നു. വിശാഖന്‍ എന്റെ കഴുത്തില്‍ താലി കെട്ടുന്നതിന് മുന്‍പ് ഞാന്‍ അപ്പയോടും അമ്മയോടും നന്ദി പറഞ്ഞു” ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സൗന്ദര്യ വെളിപ്പെടുത്തി

Tags

Post Your Comments

Related Articles


Back to top button
Close
Close