തെന്നിന്ത്യന്‍ സിനിമയിലെ 10 പ്രശസ്ത നടന്മാരും അവരുടെ യഥാര്‍ത്ഥ പേരുകളും

നമ്മുടെ സിനിമാതാരങ്ങളില്‍ ചിലര്‍ യഥാര്‍ത്ഥ പേരുകളിലല്ല അറിയപ്പെടുന്നത് എന്നത് വസ്തുതയാണ്. ഭാഗ്യം നോക്കിയോ, സ്റ്റൈലിഷ് ആകാനോ ഒക്കെയാണ് പലരും പേര് മാറ്റുന്നത്. അങ്ങനെ യഥാര്‍ത്ഥ ജീവിതത്തിലെ പേര് മാറ്റിയ ചില താരങ്ങളെ പരിചയപ്പെടാം,

1. രജനികാന്ത്

rajanikanth

തമിഴകത്തെ സൂപ്പര്‍സ്റ്റാറാണ് രജനികാന്ത്. ലോകമെമ്പാടും ഇത്രമാത്രം ആരാധകരുള്ള മറ്റൊരു ഇന്ത്യന്‍ നടന്‍ ഉണ്ടാകില്ല. മറാത്തിയായി ജനിച്ച്, ബാംഗ്ലൂരില്‍
ട്രാന്‍സ്പോര്‍ട്ട് കണ്ടക്ടറായി ജോലി ചെയ്ത അദ്ദേഹം കോളിവുഡിലെ മുടിചൂടാമന്നനായത് ഏറെ കഷ്ടപ്പാടുകള്‍ക്ക് ശേഷമാണ്. രജനിയുടെ
യഥാര്‍ത്ഥ പേര് ശിവാജി റാവു ഗെയ്ക്ക്വാദ് എന്നാണ്.

2. കമലാഹാസന്‍

ഇന്ത്യന്‍ സിനിമയിലെ ഒരേയൊരു സകലകലാവല്ലഭനാണ് കമലാഹാസന്‍. അദ്ദേഹത്തെ പോലെ വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ ചെയ്ത ലോക
സിനിമയില്‍ തന്നെ അപൂര്‍വ്വമാണെന്നു പറയാം. കമലിന്‍റെ യഥാര്‍ത്ഥ പേര് പാര്‍ത്ഥസാരഥി എന്നാണ്.

3. ചിരഞ്ജീവി

തെലുഗു സിനിമയിലെ മെഗാസ്റ്റാറും രാഷ്ട്രീയ നേതാവുമാണ് ചിരഞ്ജീവി. അദ്ദേഹത്തിന്‍റെ ശരിക്കുള്ള പേര് കോനിദേല ശിവ ശങ്കര വരപ്രസാദ് എന്നാണ്.

4. സൂര്യ

കോളിവുഡിലെ രണ്ടാം നിര താരങ്ങളില്‍ ശ്രദ്ധേയനാണ് സൂര്യ. പഴയ കാല നടന്‍ ശിവകുമാറിന്‍റെ മകനായ അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പേര്
ശരവണന്‍ എന്നാണ്.

5. പ്രഭാസ്

ഇന്ന് ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന നടനാണ്‌ പ്രഭാസ്. അമരേന്ദ്ര ബാഹുബലിയുടെ ശരിക്കുള്ള പേര് വെങ്കട സത്യനാരായണ
പ്രഭാസ് രാജു ഉപ്പലപടി എന്നാണ്.

6. ധനുഷ്

രജനികാന്തിന്‍റെ മരുമകനും തമിഴകത്ത് ഏറെ ആരാധകരുള്ള നടനുമാണ്‌ ധനുഷ്. പ്രശസ്ത സംവിധായകന്‍ കസ്തൂരി രാജയാണ് അദ്ദേഹത്തിന്‍റെ പിതാവ്.
ധനുഷിന്‍റെ യഥാര്‍ത്ഥ പേര് വെങ്കടേഷ് പ്രഭു എന്നാണ്.

7. പവന്‍ കല്യാണ്‍

ചിരഞ്ജീവിയുടെ സഹോദരനും ടോളിവുഡ് സൂപ്പര്‍താരവും രാഷ്ട്രീയ നേതാവുമൊക്കെയാണ് പവന്‍ കല്യാണ്‍. അദ്ദേഹത്തിന്‍റെ യഥാര്‍ത്ഥ പേര്
കോനിദേല കല്യാണ്‍ ബാബു എന്നാണ്.

8. മഹേഷ്‌ ബാബു

തെന്നിന്ത്യന്‍ സിനിമയിലെ സ്റ്റൈലിഷ് നടന്മാരില്‍ ഒന്നാമനാണ്‌ മഹേഷ്‌ ബാബു. നടന്‍റെ യഥാര്‍ത്ഥ പേര് മഹേഷ്‌ ഘട്ടമാനേനി എന്നാണ്.

9. ജൂനിയര്‍ എന്‍ ടി ആര്‍

മോഹന്‍ലാല്‍ അഭിനയിച്ച ജനതാഗാരേജിലൂടെ കേരളത്തിലും പ്രശസ്തനായ ജൂനിയര്‍ എന്‍ടിആറിന്‍റെ യഥാര്‍ത്ഥ പേര് നന്ദമുറി താരക രാമറാവു
ജൂനിയര്‍ എന്നാണ്.

10. റാണ ദഗ്ഗുബാട്ടി

രാജമൌലിയുടെ ബാഹുബലിയില്‍ വില്ലനായ ഭല്ലാലദേവന്‍ നായകനോളം തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലെല്ലാം
അഭിനയിച്ച റാണ ദഗ്ഗുബാട്ടി അടുത്തുതന്നെ മലയാളത്തിലും അഭിനയിക്കും. നടന്‍റെ ശരിക്കുള്ള പേര് രാമനായിഡു ദഗ്ഗുബാട്ടി എന്നാണ്.

SHARE