GeneralLatest NewsMollywood

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം; നിലപാട് വ്യക്തമാക്കി ശ്രീനിവാസൻ

ഈ തെരഞ്ഞെടുപ്പിന്റെ പ്രധാന പ്രശ്‌നം അതാണ്. മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും ശ്രീനിവാസൻ പറഞ്ഞു.

ലോക് സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപത്തിനു മണിക്കൂറുകള്‍ മാത്രം. നാളെ ഇന്ത്യ ആര് ഭരിക്കുമെന്ന് ഇന്നറിയാം. ഈ വേളയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുമ്പോൾ വലിയ മാറ്റങ്ങൾ ഒന്നും ഉണ്ടാകില്ലെന്ന് നടനും സംവിധായകനുമായ ശ്രീനിവാസൻ. കേരളത്തിൽ അടിസ്ഥാനമായ എന്തെങ്കിലും മാറ്റങ്ങൾ ഉണ്ടാകുകയാണെങ്കിൽ അത് കേന്ദ്രത്തെ ബാധിക്കില്ലെന്നും ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസൻ പറഞ്ഞു. ഈ തെരഞ്ഞെടുപ്പിന്റെ പ്രധാന പ്രശ്‌നം അതാണ്. മാറ്റങ്ങൾ ഉണ്ടായേക്കാമെന്നും ശ്രീനിവാസൻ  അഭിപ്രായപ്പെട്ടു.

ഇന്നത്തെ ചുറ്റുപാടിൽ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടി മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയേക്കാൾ മെച്ചമാണെന്ന് പറയാൻ സാധിക്കില്ല. മായാവതിയും അഖിലേഷ് യാദവും മമത ബാനർജി ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിയാകാൻ തീരുമാനിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രത്യേകിച്ച് പ്രതീക്ഷകൾ ഒന്നും ഇല്ലെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.

ശ്രീനിവാസൻ കേന്ദ്ര കഥാപാത്രമായി എത്തിയ പുതിയ ചിത്രമാണ് കുട്ടിമാമ. വി എം വിനു സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മനാഫാണ്.

shortlink

Related Articles

Post Your Comments


Back to top button