BollywoodCinemaGeneralIndian CinemaInterviewsLatest News

ശ്രീദേവി മകള്‍ക്ക് കൊടുത്ത ഉപദേശം

ശ്രീദേവി സിനിമപ്രവേശനത്തിനൊരുങ്ങുന്ന മകള്‍ ജാന്‍വിക്ക് കൊടുത്ത ഒരു ഉപദേശമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നല്‍കിയ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു, ” ഏതൊരു അമ്മയെയും പോലെ, സിനിമയല്ല ഏത് മേഖലയും ആകട്ടെ നല്ല കാര്യങ്ങള്‍ മാത്രം ചെയ്യുക എന്നാണ് എനിക്കവരോട് പറയാനുള്ളത്. കഠിനമായി അധ്വാനിക്കുക, ഏത് കാര്യവും ഏറ്റവും നന്നായി ചെയ്യുക. കഠിനമായി പരിശ്രമിച്ചാല്‍ തീര്‍ച്ചയായും ഫലമുണ്ടാകും. അതുകൊണ്ട് അവരോട് ഇങ്ങനെയെല്ലാം ചെയ്യാന്‍ ഞാന്‍ പറയും “

ശ്രീദേവിയെയും ജാന്‍വിയെയും തമ്മില്‍ ആളുകള്‍ താരതമ്യം ചെയ്യുന്നതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ശ്രീദേവി പറഞ്ഞു, “സിനിമയില്‍ അഭിനയിക്കാന്‍ തിരുമാനിച്ചത് കൊണ്ട് സ്വാഭാവികമായും അവള്‍ ഇതെല്ലാം നേരിടേണ്ടതുണ്ട്. അവള്‍ മാനസികമായി അതിന് തയ്യാറായി കഴിഞ്ഞു, ഞാനും തയ്യാറാകുന്നുണ്ട്. ചിലപ്പോഴൊക്കെ അത് എന്നെ ഭയപ്പെടുത്താറുണ്ട്. ഞാന്‍ ആലോചിക്കും അവള്‍ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നതെന്ന്. ഇനി അതാണ്‌ അവളുടെ സന്തോഷമെങ്കില്‍ ഒരു അമ്മ എന്ന നിലയില്‍ ഞാന്‍ അവളെ പിന്തുണക്കും. എന്‍റെ അമ്മ എന്നെ പിന്തുണച്ചത് പോലെ. ഞാന്‍ സിനിമ പശ്ചാത്തലത്തില്‍ നിന്നല്ല വന്നത്, പക്ഷെ അമ്മ എന്‍റെ കൂടെ നിന്നു, എനിക്ക് വേണ്ടി പോരാടി. ഞാന്‍ സന്തോഷവതിയാണെന്ന് ഉറപ്പു വരുത്തി. അത് എനിക്ക് ചെറുതല്ലാത്ത ആത്മവിശ്വാസമാണ് നല്‍കിയത്. ഞാനും അത് പോലെ ജാന്‍വിയുടെ കൂടെ നില്‍ക്കും.”

Tags

Post Your Comments

Related Articles


Back to top button
Close
Close