ഇത്രയും മര്യാദയോടെ സംസാരിക്കുന്ന സൂപ്പര്‍ താരത്തെ കണ്ടിട്ടില്ല: തുറന്നു പറഞ്ഞു ശ്രുതി ഹാസന്‍

തെന്നിന്ത്യന്‍ ആരാധകരുടെ സ്വന്തം തലയെ പ്രശംസിച്ചു കമല്‍ഹാസന്റെ മകളും നടിയുമായ ശ്രുതിഹാസന്‍. ഏറ്റവും മര്യാദയുള്ള മനുഷ്യന്‍ എന്നായിരുന്നു ശ്രുതി അജിത്ത് എന്ന താരത്തിനു നല്‍കിയ വിശേഷണം.

വേതാളം സിനിമയില്‍ അജിത്തിനൊപ്പം അഭിനയിച്ച ശ്രുതി താരത്തിന്റെ സ്വഭാവ വിശേഷണങ്ങളെക്കുറിച്ച് വാചാലയായി. മറ്റുള്ളവരോട് ഇത്രയും ബഹുമാനത്തില്‍ സംസാരിക്കുന്ന ഒരാളെ താനിത് വരെ കണ്ടിട്ടില്ലെന്നും ശ്രുതി വ്യക്തമാക്കി.

SHARE