BollywoodLatest NewsSongs

ടൈഗര്‍ ഷറോഫിനൊപ്പം ആലിയ ഭട്ടിന്റെ ഐറ്റം ഡാന്‍സ് വൈറലാകുന്നു

ടൈഗര്‍ ഷറോഫിനൊപ്പം ആലിയ ഭട്ടിന്റെ ഐറ്റം ഡാന്‍സിന്റെ വീഡിയോ പുറത്ത്. ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രം സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ 2വിലെ പുതിയ ഗാനത്തിലാണ് ഇരുവരും ഒന്നിച്ച് ചുവടുവെക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഗാനം യൂട്യൂബ് ട്രെന്റിങ് ലിസ്റ്റിലിടം പിടിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുന്ന ചിത്രത്തിലെ ഗാനം ഇതിനോടകം 20 കോടിയോളം പേരാണ് കണ്ടുകഴിഞ്ഞത്. നേഹ കക്കാറും ശേഖര്‍ രാവ്ജാനിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് വിശാലശേഖര്‍ ആണ്. സ്റ്റുഡന്റ്‌സ് ഓഫ് ദി ഇയര്‍ 2ല്‍ 1972ല്‍ പുറത്തിറങ്ങിയ ജവാനി ദിവാനി എന്ന ചിത്രത്തിലെ യേ ജവാനി ഹേ ദിവാനി എന്ന ഗാനത്തിന്റെ റീമേക്കും ഉണ്ട്. മുന്‍പ് പുറത്തുവിട്ട ഈ ഗാനവും മുന്‍പ് ഏറെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇപ്പോള്‍ രണ്ടു ഗാനങ്ങളും പ്രേക്ഷകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഏറ്റെടുത്തു കഴിഞ്ഞു. മെയ് 10നാണ് ചിത്രം തീയേറ്ററുകളിലെത്തുക.

shortlink

Related Articles

Post Your Comments


Back to top button