GeneralLatest NewsTollywood

സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍ വിട വാങ്ങുമ്പോള്‍

തെന്നിന്ത്യന്‍ സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ കോടി രാമകൃഷ്ണ (69) നിര്യാതനായി. തെലുങ്കിലും ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലുമായി നൂറിലേറെ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത കോടി രാമകൃഷ്ണയേ കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഉടന്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഭാനുചന്ദര്‍, സുമന്‍, പൂര്‍ണിമ എന്നിവര്‍ അഭിനയിച്ച തരംഗിണി(1982) ആണ് ആദ്യം സംവിധാനം ചെയ്ത ചിത്രം. എന്നാല്‍ ആ ചിത്രം പുറത്തിറങ്ങിയില്ല. മാധവിയെയും ചിരഞ്ജീവിയെയും നായികാനായകന്മാരാക്കി പിന്നീട് സംവിധാനം ചെയ്ത ‘രാമയ്യ വീദിലോ കൃഷ്ണയ്യ’ എന്ന ചിത്രം 550 ദിവസം ഓടി സൂപ്പര്‍ഹിറ്റായതോടെ തെന്നിന്ത്യയിലെ ഹിറ്റ് സംവിധായകനായി അദ്ദേഹം മാറി. തിരക്കുള്ള സംവിധായകനായി ടോളിവുഡില്‍ നിലനിന്ന സമയത്താണ് ഹൃദയാഘാതവും പക്ഷാഘാതവും മൂലം സിനിമാ മേഖലയില്‍ നിന്നും താരത്തിനു മാറി നില്‍ക്കേണ്ടി വന്നത്. എന്നാല്‍ പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്താന്‍ കോടി രാമകൃഷ്ണയ്ക്ക് സാധിച്ചു.

തെലുങ്കില്‍ അമ്മേരു, ദേവുള്ളു, ഭാരത് ബന്ദ്, പെള്ളി സന്തതി, ദേവി, അഞ്ചി, തുടങ്ങിയ ചിത്രങ്ങളുടെയും സംവിധായകനായ കോടി രാമകൃഷ്ണ ഗ്രാഫിക് വിഷ്വലുകളോടെ ഭക്തിപ്രധാനമായ ചിത്രങ്ങള്‍ സംവിധാനം ചെയ്താണ് ശ്രദ്ധ നേടുന്നത്. അനുഷ്‌ക ഷെട്ടിയെ നായികയാക്കി 2009ല്‍ സംവിധാനം ചെയ്ത അരുന്ധതി (2009) സൂപ്പര്‍ ഹിറ്റായതോടെ, തെലുങ്കില്‍ സ്ത്രീകളെ പ്രധാനകഥാപാത്രമാക്കി അവതരിപ്പിക്കുന്ന പ്രവണതയ്ക്കു തുടക്കമാവുകയിരുന്നു. ഇപ്പോഴും ഈ ട്രെന്‍ഡിനു പിന്നാലെയാണ് ടോളിവുഡ്. ഭക്തിചിത്രമായ അവതാര(2014)മാണ് തെലുങ്കിലെ അവസാനചിത്രം. 2016ല്‍ കന്നടയിലിറങ്ങിയ ‘നാഗരാഹാവ്’ എന്ന ചിത്രമാണ് അവസാനത്തേത്. തെലുങ്കു സിനിമയ്ക്കു നല്‍കിയ സംഭാവനകള്‍ക്ക് സംസ്ഥാന രഘുപതി വെങ്കയ്യ അവാര്‍ഡ് നേടിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button