നടി സണ്ണി ലിയോൺ ആശുപത്രിയിൽ

sunny leone

ഷൂട്ടിങ്ങിനിടയിൽ ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് നടി സണ്ണി ലിയോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റിയാലിറ്റി ഷോയായ സ്പ്ലിറ്റ്സ് വില്ല 11 ന്റെ ഷൂട്ടിംഗിനിടയിലാണ് സംഭവം. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെയാണ് നടിയെ സമീപത്തെ ബ്രിജേഷ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.

ഷോയുടെ ഷൂട്ടിങ് സമയത്ത് കടുത്ത വയറുവേദനയെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചതെന്നു റിപ്പോർട്ട് ”വയറിന് കഠിനമായ വേദനയും പനിയുമായാണ് സണ്ണി ആശുപത്രിയിലെത്തിയത്. ഇപ്പോള്‍ അവര്‍ സുഖം പ്രാപിച്ച്‌ വരുന്നു. ഞങ്ങള്‍ എല്ലാ ശ്രദ്ധയും കൊടുക്കുന്നുണ്ട്.” ഡോക്ടര്‍  അറിയിച്ചു.

SHARE