GeneralLatest NewsMollywood

സുരേഷ് ഗോപിയെ പിന്തുണച്ചു; പ്രിയ വാര്യര്‍ക്കെതിരെ ആക്രമണം

രത്തെ നടന്‍ ബിജു മേനോന് നേരെയും രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.

തൃശ്ശൂരില്‍ എന്‍ ഡിഎ സ്ഥാനാര്‍ഥിയായി നില്‍ക്കുന്ന സുരേഷ് ഗോപിയെ പിന്തുണച്ചതിന്റെ പേരില്‍ നടി പ്രിയ വാര്യര്‍ക്കെതിരെ സൈബര്‍ ആക്രമണം. സുരേഷ് ഗോപിയ്ക്ക് ഒപ്പം ഒരു സായാഹ്നം എന്ന പരിപാടിയില്‍ ബിജു മേനോന്‍, പ്രിയ വാര്യര്‍, നിര്‍മ്മാതാവ് സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ്‌ സൈബര്‍ ആക്രമണം.

പ്രിയയുടെ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളിലാണ് പ്രതിഷേധവുമായി ആളുകള്‍ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ നടന്‍ ബിജു മേനോന് നേരെയും രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.

തൃശൂര്‍ ലുലു ഇന്‍ര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചായിരുന്നു സുരേഷ് ഗോപിയോടൊപ്പം ഒരു സായാഹ്നം എന്ന പരിപാടി നടന്നത്. ടി.എന്‍.സുന്ദര്‍ മേനോന്‍, ജി.സുരേഷ്‌കുമാര്‍, സെവന്‍ ആര്‍ട്‌സ് വിജയകുമാര്‍, സന്തോഷ് തുടങ്ങിയ പ്രമുഖരും പങ്കെടുത്തിരുന്നു

shortlink

Related Articles

Post Your Comments


Back to top button