GeneralLatest NewsMollywood

കാലുകളുപയോഗിച്ച് പരീക്ഷയെഴുതിയ ദേവികയുടെ കാലിൽ തൊട്ട് സുരേഷ് ഗോപി

ഇരുകൈകളുമില്ലാതെ കാലുകളുപയോഗിച്ചാണ് ദേവിക പരീക്ഷയെഴുതിയത്. ദേവികയ്ക്കൊപ്പമുള്ള ചിത്രം താരം തന്നെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.

എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവൻ എ പ്ലസ് നേടിയ മിടുക്കി ദേവികയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിക്കാന്‍ സുരേഷ് ഗോപി വീട്ടിലെത്തി. ഇരുകൈകളുമില്ലാതെ കാലുകളുപയോഗിച്ചാണ് ദേവിക പരീക്ഷയെഴുതിയത്. ദേവികയ്ക്കൊപ്പമുള്ള ചിത്രം താരം തന്നെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു.

വൈകല്യത്തിന്റെ പേരിൽ ജീവിതത്തെ പഴിക്കാതെ പോരാടി നേടിയതാണ് ദേവികയുടെ ഇൗ നേട്ടം. വള്ളിക്കുന്ന് സി.ബി.എച്ച്.എസ്. സ്കൂളിലെ വിദ്യാർഥിനിയാണ് ദേവിക. ജന്മനാ തന്നെ ഇരുകൈകളുമില്ലാതിരുന്ന ദേവികയെ മാതാപിതാക്കളാണ് കാലുകൾ കൊണ്ട് എഴുതാൻ പഠിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button