GeneralLatest NewsMollywood

നടന്‍ അജു വര്‍ഗീസിന് തലവേദനയായി മമ്മൂട്ടി ചിത്രത്തിലെ കഥാപാത്രം!!

മമ്മൂട്ടി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മധുരരാജ. ചിത്രത്തില്‍ നടന്‍ അജു വര്‍ഗ്ഗീസിന്റെ ക്യാരക്ടർ പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ‘സുരു’ എന്നാണ് അജു വര്‍ഗീസ് അഭിനയിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇതിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനത്തിനു ഇരയാകുകയാണ് താരം.

തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയെ പരിഹസിക്കുന്ന പേരാണെന്ന് ആരോപിച്ച് താരത്തിന്റെ ആരാധകർ രംഗത്തെത്തിയതാണ് അജുവിന് തലവേദനയായത്. പോസ്റ്ററിനു താഴെ വിജയ്–സൂര്യ ആരാധകരുടെ ഫാന്‍ ഫൈറ്റ് രൂക്ഷമായ ഭാഷയില്‍ നടക്കുകയാണ് . ഇതോടെ തന്നെ നിലപാട് വ്യക്തമാക്കി രംഗത്തു വന്നിരിക്കുകയാണ് അജു വര്‍ഗീസ്. സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ സൃഷ്ടാവ് താനല്ലെന്നും സൂര്യ ആരാധകര്‍ കരുതുന്നതുപോലെ ആ വലിയ നടനെ കളിയാക്കുന്നതായി ഒന്നുമില്ലെന്നും അജു വര്‍ഗീസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

‘പ്രിയപ്പെട്ട സൂര്യ സര്‍ ഫാന്‍സ് അറിയുവാന്‍, മധുരരാജാ എന്ന സിനിമയിലെ എന്റെ പേര് ഞാന്‍ അല്ല ഇട്ടതു. കൂടാതെ നിങ്ങള്‍ കരുതുന്ന പോലെ ആ വലിയ മനുഷ്യനെ കളിയാക്കാന്‍ വേണ്ടിയും അല്ല. അദ്ദേഹത്തിനെ ആരാധിക്കുന്ന ഫോക്കസ് ഔട്ടില്‍ നില്‍ക്കുന്ന ഒരുവന്‍’.

shortlink

Related Articles

Post Your Comments


Back to top button