Latest NewsTollywood

പൃഥ്വി സംവിധായകനെന്ന നിലയില്‍ കഴിവ് തെളിയിച്ചു; പ്രശംസിച്ച് സൂര്യ

മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ വിജയത്തിളക്കത്തോടെ തന്നെ മുന്നേറുകയാണ്. പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരഭം വിജയക്കൊടി പാറിച്ച് മുന്നേറുമ്പോള്‍ ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് തമിഴ് നടന്‍ സൂര്യ. സംവിധാനത്തിലേക്ക് കടക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടി പറയുമ്പോഴാണ് പൃഥ്വിരാജ് എന്ന സംവിധായകനെക്കുറിച്ച് സൂര്യ വാചാലനായത്.

സംവിധാനം മനസിലുണ്ടോ എന്നായിരുന്നു ചോദ്യം. എന്നാല്‍ താന്‍ ഒരിക്കലും സംവിധാനത്തിലേക്ക് തിരിയില്ല എന്നായിരുന്നു സൂര്യയുടെ മറുപടി. അപ്പോഴാണ് അടുത്തിടെ ലൂസിഫര്‍ കണ്ടതിനെക്കുറിച്ച് താരം പറഞ്ഞത്.സംവിധാനത്തിലുള്ള പൃഥ്വിരാജിന്റെ കഴിവിനെ വാനോളം പ്രശംസിക്കാനും സൂര്യ മറന്നില്ല. അടുത്താണ് ലൂസിഫര്‍ കാണുന്നത്. ഗംഭീര സിനിമ. എനിക്ക് പൃഥ്വിയെ നേരിട്ട് വിളിച്ച് അഭിനന്ദിക്കണമെന്ന് കരുതിയിരിക്കുകയാണ്. തകര്‍പ്പന്‍ എന്റര്‍ടെയ്നര്‍. ലാലേട്ടനെ ഇങ്ങനെ കാണുമ്‌ബോള്‍ ഒരുപാട് സന്തോഷം. അതിമനോഹരമായ ക്യാമറ, സിനിമയില്‍ മോഹന്‍ലാലിനെ അവതരിപ്പിച്ചിരിക്കുന്ന രീതി ഇതെല്ലാം മികച്ചു നില്‍ക്കുന്നു. സംവിധായകനെന്ന നിലയില്‍ കഴിവു തെളിയിച്ച പൃഥ്വിക്ക് അഭിനന്ദനങ്ങള്‍ എന്നാണ് സൂര്യ പറഞ്ഞത്.

https://www.facebook.com/TSuriyaPrithvi/videos/331861457499725/

shortlink

Related Articles

Post Your Comments


Back to top button