KollywoodLatest News

സൂര്യയുടെ മകന്റെ ആദ്യ ചിത്രം; നിഷേധിച്ച് സംവിധായകൻ

തമിഴ് സിനിമാ താരങ്ങളായ സൂര്യയുടെയും ജ്യോതികയുടെയും മകൻ വെള്ളിത്തിരയിലേക്ക് എത്തുന്നുവെന്ന വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. എന്നാൽ ഈ വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിനിമയിലെ അണിയറ പ്രവർത്തകർ.

കുറച്ച്‌ ദിവസങ്ങളായി നടന്‍ സൂര്യയുടെ മകന്‍ സിനിമയിലേക്കെന്ന വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയിരുന്നു. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തയിലെ സത്യാവസ്ഥ വ്യക്തമാക്കി സംവിധായകനും 2ഡി എന്റര്‍ടെയിന്‍മെന്റിന്റെ സഹനിര്‍മാതാവുമായ രാജേഷ് പാണ്ഡ്യനാണ് രംഗത്തെത്തിയത്.

2ഡി എന്റര്‍ടെയിന്‍മെന്റ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിലേക്ക് തമിഴ് സംസാരിക്കാന്‍ അറിയുന്ന ആറിനും എട്ടിനും ഇടയില്‍ പ്രായമുള്ള ആണ്‍-പെണ്‍ കുട്ടികളെ ആവശ്യമുണ്ടെന്ന് അറിയിച്ച്‌ ജനുവരി എട്ടിന് 2ഡിഎന്റര്‍ടെയിന്‍മെന്റ് ഒരു പോസ്റ്റര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ വാര്‍ത്തകള്‍ പ്രചരിക്കുകയായിരുന്നു. എന്നാല്‍ വാര്‍ത്തയില്‍ യാതൊരു സത്യവും ഇല്ലെന്നും ദയവായി വസ്തുതാ വിരുദ്ധമായി വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും രാജേഷ് പാണ്ഡ്യന്‍ ട്വിറ്ററില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button