GeneralLatest NewsMollywood

വേദിയില്‍ തീ; നടിയുടെ സാരിയിലേക്ക് തീ പടരാതെ രക്ഷിച്ചത് മോഹന്‍ലാല്‍ !!

സാരിയില്‍ തീ പടരുന്നതുകണ്ട മോഹന്‍ലാല്‍ പടര്‍ന്നുപിടിക്കുന്നതിന് മുമ്പ് നിലത്തിരുന്നു കെടുത്തി.

ഇന്നലെ ടാഗോര്‍ തീയറ്ററില്‍ സുബ്രഹ്മണ്യ സന്ധ്യ എന്ന ചടങ്ങില്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലും യേശുദാസും പങ്കെടുത്തു. മെറിലാന്റ് സ്റ്റുഡിയോ ഉടമ സുബ്രഹ്മണ്യനെ കുറിച്ച് ശ്രീകുമാരന്‍ തമ്പി എഴുതിയ പുസ്തക പ്രകാശന ചടങ്ങിലാണ് വിദേശത്തു നിന്നും എത്തിയ മോഹന്‍ലാല്‍ പങ്കെടുത്തത്. ഉദ്ഘാടന ചടങ്ങിനിടെ മല്ലികാ സുകുമാരന്റെ സാരിയില്‍ തീ പിടിച്ചു. നിലവിളക്കില്‍ നിന്ന് താഴെ വീണ കര്‍പ്പൂരത്തില്‍ നിന്നുമാണ് തീ സാരിയിലേയ്ക്ക് പടര്‍ന്നത്. സാരിയില്‍ തീ പടരുന്നതുകണ്ട മോഹന്‍ലാല്‍ പടര്‍ന്നുപിടിക്കുന്നതിന് മുമ്പ് നിലത്തിരുന്നു കെടുത്തി.

ഉദ്ഘാടന ചടങ്ങില്‍ നിലവിളക്കിലെ ആദ്യ തിരി തെളിയിച്ചത് ഡോ. കെ.ജെ. യേശുദാസും നടന്‍ മധുവും ചേര്‍ന്നായിരുന്നു. ശേഷം മോഹന്‍ലാല്‍, കെ.ആര്‍.വിജയ, കെ.ജയകുമാര്‍ എന്നിവര്‍ തിരിതെളിച്ച ശേഷമാണ് മല്ലിക തിരി തെളിയിച്ചത്. ഇതിനിടയില്‍ തിരിയില്‍ നിന്നു തീയോടെ നിലത്തുവീണ കര്‍പ്പൂരമാണ് സാരിയില്‍ തീ പടര്‍ത്തിയ്ത്. ഇത് കണ്ട മോഹന്‍ലാല്‍ ഉടന്‍ തന്നെ വിളക്കിന്റെ ചുവട്ടിലെ പൂ എടുത്ത് തീ കെടു
ത്തുകയായിരുന്നു.

ചടങ്ങില്‍ ഈശ്വരചിന്തയിതൊന്നുമേ എന്ന ഗാനം മോഹന്‍ലാല്‍ ആലപിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button