സ്തനാര്‍ബുദ ചികിത്സയില്‍ മുടി മുഴുവന്‍ പോയ ഭാര്യയുടെ ചിത്രം പങ്കുവച്ച് നടന്‍

ആരാധകരെയും സിനിമാ ലോകത്തെയും ഞെട്ടിച്ച വാര്‍ത്തയായിരുന്നു നടനും ഗായകനുമായ ആയുഷ്മാൻ ഖുരാനയുടെ ഭാര്യ താഹിറ കശ്യപിന് സ്തനാര്‍ബുദം ആണെന്ന വെളിപ്പെടുത്തൽ. ഭാര്യയുടെ രോഗവിവരം ആയുഷ്മാനാണ് സമൂഹ മാധ്യമങ്ങളിലൂടെ ലോകത്തോട് പങ്കുവച്ചത്.

താരത്തിന്റെ ചികിത്സയെ സംബന്ധിച്ച എല്ലാ വിവരങ്ങളും ആയുഷ് ആരാധകരോട് പങ്കുവയ്ക്കാറുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും മുടി മുഴുവന്‍ പോയ തന്റെ ഒരു പുതിയ ചിത്രം താഹിറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. പുതിയ രൂപം ഇനിയും അടക്കി വെക്കാന്‍ കഴിയില്ലെന്നും ഇതു തനിക്കു കൂടുതല്‍ സ്വാതന്ത്ര്യം തരുന്നതായും ചിത്രത്തിനൊപ്പം താരം കുറിച്ചിട്ടുണ്ട്. ഒരിക്കലും മുടി മുഴുവന്‍ പോകുമെന്ന് കരുതിയില്ലെന്നും എന്നാല്‍ ഇതു മനോഹരമാണെന്നും താഹിറ പറഞ്ഞപ്പോള്‍ ‘തീക്ഷ്ണതയുളളവള്‍’ എന്നാണ് ആയുഷ്മാന്‍ ഖുരാന കമന്റ് ചെയ്തിരിക്കുന്നത്.

SHARE