BollywoodLatest News

താരപുത്രന്റെ ചിത്രമെടുത്തു; അലറിയും കയർ‌ത്തും താരങ്ങള്‍

പട്ടോഡിയിലുള്ള കുടുംബ വീട്ടിലേക്ക് പോകുകയായിരുന്നു സെയിഫും കുടുംബവും

താര ദമ്പതിമാര്‍ പോലെ താര പുത്രന്മാരും സെലിബ്രിറ്റികളാണ്. ജനിച്ച നാള്‍ തൊട്ടു ആരാധക ശ്രദ്ധ പിടിച്ചു പറ്റിയ കുട്ടിയാണ് സെയ്ഫ്–കരീന ദമ്പതികളുടെ മകൻ തൈമൂര്‍ അലി ഖാൻ. താരത്തിന്റെ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് കൌതുകമാണ്.

മുംബൈ വിമാനത്താവളത്തിൽ മാതാപിതാക്കളോടൊപ്പമെത്തിയ തൈമൂറിന്‍റെ ചിത്രങ്ങളെടുക്കാന്‍ ശ്രമിച്ചവരോട് പിതാവ് സെയ്ഫ് ദേഷ്യപ്പെട്ടതാണ് ഇപ്പോഴത്തെ ചര്‍ച്ച. പട്ടോഡിയിലുള്ള കുടുംബ വീട്ടിലേക്ക് പോകുകയായിരുന്നു സെയിഫും കുടുംബവും. ഇവരെ തടഞ്ഞു നിര്‍ത്തി ഫോട്ടോ എടുത്തതിനെതിരെ വിമര്‍ശനവുമായി സെയിഫ്.

ഒന്നു നിർത്തൂ, തൈമൂറിന്‍റെ കാഴ്ച വരെ ഇല്ലാതാകും എന്നാണ് സെയ്ഫ് അലറിയത്. മൂവരോടും ക്യാമറക്കു മുന്നിൽ പോസ് ചെയ്യാനാവശ്യപ്പെട്ടവരോടും സെയ്ഫ് കയർത്തു. നിങ്ങൾക്കു വേണമെങ്കിൽ ഫോട്ടോസ് എടുക്കൂ, എന്തിന് പോസ് ചെയ്യണം എന്നും താരം ചോദിച്ചു

shortlink

Related Articles

Post Your Comments


Back to top button