ഞാന്‍ തൊഴുതു പോകുന്ന മലയാളത്തിലെ രണ്ടു അഭിനേതാക്കള്‍ ഇവര്‍ : വിജയ്‌ സേതുപതി

തമിഴകത്തിന്റെ ആവേശമായി കൊണ്ടിരിക്കുന്ന സൂപ്പര്‍ താരം വിജയ്‌ സേതുപതിക്ക് മലയാള സിനിമയോടും, മലയാള സിനിമയിലെ നടന്മാരോടും ഒരു പ്രത്യേകത സ്നേഹമാണുള്ളത്. ഒരുപാടു വേദികളില്‍ വിജയ്‌ സേതുപതി അത് തുറന്നു പറഞ്ഞിട്ടുണ്ട്.

മലയാളത്തിലെ രണ്ടു അതുല്യ നടന്മാരെ റോള്‍ മോഡലായി കാണുന്ന വിജയ്‌ സേതുപതി ഇന്ത്യന്‍ സിനിമയുടെ തന്നെ വിസ്മയമാണ്. അഭിനയിക്കുന്ന കാര്യത്തില്‍ ഏറെ സെലെക്ടീവാകുന്ന വിജയ്‌ സേതുപതിയ്ക്ക് കേരളത്തിലും ആരാധകര്‍ ഏറെയാണ്‌.

മലയാള സിനിമാ പ്രേക്ഷകര്‍ ഏറെ ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന രണ്ടു അതുല്യ നടന്മാരാണ് തന്റെ അഭിനയ മോഹത്തിന് പിന്നിലെ പ്രചോദനമെന്ന് ഒരു അഭിമുഖ പരിപാടിയില്‍ സംസാരിക്കവേ വിജയ്‌ സേതുപതി വ്യക്തമാക്കുന്നു.   മലയാളത്തിലെ രണ്ടു നടന്മാരുടെ അഭിനയം തന്നെ വല്ലാതെ സ്പര്‍ശിച്ചിട്ടുണ്ടെന്നും, മുരളി സാറിന്റെയും തിലകന്‍ സാറിന്റെയുമാണ് അതെന്നും വിജയ്‌ സേതുപതി പറയുന്നു.

SHARE