CinemaGeneralKollywoodLatest NewsNEWS

വിജയ്‌ സേതുപതിയുടെ വിസിറ്റിംഗ് കാര്‍ഡ് സോഷ്യല്‍ മീഡിയിലെ താരം!!

ജനമനസ്സുകളില്‍ അത്രയേറെ സ്വാധീനം ചെലുത്തിയ വിജയ്‌ സേതുപതിയുടെ സിനിമാ യാത്രകള്‍ അത്ഭുതത്തോടെയാണ് പലരും നോക്കി കാണുന്നത്

തമിഴിന്റെ മക്കള്‍ സെല്‍വന്‍ എന്നറിയപ്പെടുന്ന സൂപ്പര്‍ നായകനാണ് വിജയ്‌ സേതുപതി, തന്റെ സിനിമ ജീവിതത്തിന്റെ തുടക്കകാലത്ത്‌ ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് താരം ഇന്നത്തെ താര പദവിയിലേക്ക് എത്തിയത് നിരവധി ആരാധകര്‍ വലയം ചെയ്യുന്ന സൂപ്പര്‍ താരമായിട്ടും അഭിനയ പ്രാധാന്യമുള്ള സിനിമകളാണ് വിജയ്‌ സേതുപതിയുടെ ഉന്നം.

വിജയ്‌ സേതുപതി എന്ന നടനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയ്ക്ക് എപ്പോഴും ആഘോഷമാണ്, ജനമനസ്സുകളില്‍ അത്രയേറെ സ്വാധീനം ചെലുത്തിയ വിജയ്‌ സേതുപതിയുടെ സിനിമാ യാത്രകള്‍ അത്ഭുതത്തോടെയാണ് പലരും നോക്കി കാണുന്നത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഒരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്, വിജയ്‌ സേതുപതിയുടെ ഒരു പഴയ വിസിറ്റിംഗ് കാര്‍ഡ് ആണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. സിനിമയില്‍ എത്തിപ്പെടാനുള്ള പരിശ്രമത്തിനിടെയുള്ള താരത്തിന്റെ വിസിറ്റിംഗ് കാര്‍ഡ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. വിജയ്‌ സേതുപതി ഫിലിം ടിവി ആര്‍ട്ടിസ്റ്റ് എന്ന വിസിറ്റിംഗ് കാര്‍ഡ് ആരാധകര്‍ക്കിടയില്‍ ട്രെന്‍ഡ് ആയി കഴിഞ്ഞു…

shortlink

Related Articles

Post Your Comments


Back to top button