GeneralLatest NewsTV Shows

‘ഡോര്‍ തുറന്ന് അയാള്‍ എന്നെ തള്ളി ഇറക്കി’; നടിയെ ബലം പ്രയോഗിച്ച് ഇറക്കിവിട്ട യൂബര്‍ ഡ്രൈവര്‍ അറസ്റ്റില്‍

ജംഷദ് എന്നു പേരുള്ള ഡ്രൈവറുടെ ഫോട്ടോയും ഫോണ്‍ നമ്ബറും കാറിന്റെ നമ്ബര്‍ പ്ലേറ്റും സഹിതമാണ് നടിയുടെ കുറിപ്പ്.

യാത്രയ്ക്കിടയില്‍ യൂബര്‍ ഡ്രൈവര്‍ ബലംപ്രയോഗിച്ച് നടുറോഡില്‍ ഇറക്കിവിട്ട സംഭവം കഴിഞ്ഞ ദിവസമാണ് പ്രമുഖ ബംഗാളി നടി സ്വാസ്തിക ദത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ബുധനാഴ്ച കൊല്‍ക്കത്തയില്‍വെച്ചാണ് സ്വാസ്തികയ്ക്ക് മോശം അനുഭവമുണ്ടായത്. ഷൂട്ടിങ്ങിനായി സ്റ്റുഡിയോയിലേക്ക് പോകാനായി യൂബര്‍ ടാക്‌സി ബുക്ക് ചെയ്തത്. എന്നാല്‍ ഡ്രൈവര്‍ പാതി വഴിയില്‍ വണ്ടി നിര്‍ത്തുകയും ബലം പ്രയോഗിച്ച്‌ വണ്ടിയില്‍ നിന്ന് ഇറക്കി വിടുകയുമായിരുന്നുവെന്നും താരം പറയുന്നു. ജംഷദ് എന്നു പേരുള്ള ഡ്രൈവറുടെ ഫോട്ടോയും ഫോണ്‍ നമ്ബറും കാറിന്റെ നമ്ബര്‍ പ്ലേറ്റും സഹിതമാണ് നടിയുടെ കുറിപ്പ്.

ഇപ്പോഴിതാ നടിയോട് മോശമായി പെരുമാറിയ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

‘നടുറോഡില്‍ കാര്‍ നിര്‍ത്തി ആപ്പില്‍ ട്രിപ് ക്യാന്‍സല്‍ ചെയ്തു. എന്നിട്ട് എന്നോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. ഞാന്‍ വിസ്സമ്മതിച്ചപ്പോള്‍ കാര്‍ എതിര്‍വശത്തേക്ക് തിരിച്ച്‌ സ്വന്തം നാട്ടിലേക്ക് കൊണ്ടുപോകാന്‍ പുറപ്പെട്ടു. അശ്ലീല ഭാഷയില്‍ സംസാരിക്കാനും തുടങ്ങി. പെട്ടെന്ന് ഡോര്‍ തുറന്ന് അയാളെന്നെ തള്ളിയിറക്കുകയായിരുന്നു. ഞാന്‍ ദേഷ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തി സ്വന്തം സുഹൃത്തുക്കളെ വരെ വിളിച്ചു വരുത്തുകയായിരുന്നു.’ സ്വാസ്തിക പങ്കുവച്ചു

shortlink

Related Articles

Post Your Comments


Back to top button