CinemaGeneralLatest NewsMollywoodNEWSTollywood

ഞാന്‍ മലയാള സിനിമകളുടെ വലിയ ആരാധകന്‍, ഇഷ്ട താരങ്ങളെയും തുറന്നു പറഞ്ഞ സംവിധായകന്‍ ജയറാമിനെ അത്ഭുതപ്പെടുത്തി!

സിനിമ തലയ്ക്ക് പിടിച്ചു നടന്ന കാലത്ത് താന്‍ മലയാള സിനിമകള്‍ ആണ് ഏറ്റവും കൂടുതല്‍ കണ്ടിരുന്നത്!

മലയാളം, തമിഴ് എന്നീ ഭാഷകള്‍ക്ക് പുറമേ തെലുങ്കിലും ശ്രദ്ധേയ താരമാവുകയാണ് ജയറാം, അല്ലു അര്‍ജുന്‍ നായകനായി അഭിനയിക്കുന്ന പുതിയ തെലുങ്ക് ചിത്രത്തില്‍ ശ്രദ്ധേയമായ വേഷമാണ് ജയറാം അവതരിപ്പിക്കുന്നത്. തെലുങ്ക് ഹിറ്റ് മേക്കര്‍ ത്രിവിക്രം ശ്രീനിവാസ് ആണ് അല്ലു അര്‍ജുന്‍ നായകനാകുന്ന ജയറാമിന്റെ പുതിയ തെലുങ്ക് ചിത്രം സംവിധാനം ചെയ്യുന്നത്.

പുതിയ തെലുങ്ക് ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയ ജയറാമിനെ ഞെട്ടിച്ചത് ത്രിവിക്രം ശ്രീനിവാസ് എന്ന സംവിധായകന്റെ  മലയാള സിനിമയോടുള്ള ആരാധനയാണ്. മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങിയ മലയാളത്തിലെ ഇഷ്ട താരങ്ങളുടെ സിനിമകള്‍ താന്‍ ഒരുപാട് തവണ കണ്ടിട്ടുണ്ടെന്നും തെലുങ്കിന്റെ ഹിറ്റ് മേക്കര്‍ പങ്കുവയ്ക്കുന്നു.

ജയറാമിന്റെ ‘മഴവില്‍ക്കാവടി’, ‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’ തുടങ്ങിയ ചിത്രങ്ങള്‍ തന്റെ പ്രിയപ്പെട്ട സിനിമകള്‍ ആണെന്നായിരുന്നു ജയറാമിനോട് തന്നെയുള്ള ത്രിവിക്രം ശ്രീനിവാസിന്റെ തുറന്നു പറച്ചില്‍. സിനിമ തലയ്ക്ക് പിടിച്ചു നടന്ന കാലത്ത് താന്‍ മലയാള സിനിമകള്‍ ആണ് ഏറ്റവും കൂടുതല്‍ കണ്ടിരുന്നതെന്നും, മമ്മൂട്ടി  മോഹന്‍ലാല്‍ ജയറാം   തുടങ്ങിയ  താരങ്ങളുടെ സിനിമകള്‍ തെരഞ്ഞുപിടിച്ചു കാണുമെന്നും ത്രിവിക്രം ശ്രീനിവാസ് ജയറാമിനോട്‌ പങ്കുവെച്ചു, ത്രിവിക്രം ശ്രീനിവാസിന്‍റെ മലയാള സിനിമയോടുള്ള ആരാധനയെക്കുറിച്ച് കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ എന്ന പ്രോഗ്രമിലാണ് ജയറാം    പങ്കുവച്ചത്.

Tags

Post Your Comments


Back to top button
Close
Close