GeneralLatest NewsMollywood

പത്തുവര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രങ്ങള്‍; ചലഞ്ചുമായി ഭാവന, മീരാനന്ദന്‍ തുടങ്ങി മലയാളികളുടെ പ്രിയതാരങ്ങള്‍!!!

സോഷ്യല്‍ മീഡിയയില്‍ വൈറലായി #10ഇയര്‍ ചലഞ്ച്. 10വര്‍ഷം മുമ്പത്തെ ചിത്രവും ഇപ്പോഴത്തെ ചിത്രവും ചേര്‍ത്ത് പങ്കുവയ്ക്കുന്ന ഈ പുതിയ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ് മലയാളികളുടെ പ്രിയ താരങ്ങള്‍. 10ഇയര്‍ ചലഞ്ച് എന്ന ഹാഷ്ടൊഗോടു ചേര്‍ത്താണ് ഇന്‍സ്റ്റഗ്രമില്‍ ചിത്രം പങ്കുവയ്‌ക്കേണ്ടത്.

ബോളിവുഡിലാണ് ആദ്യമിത് വൈറല്‍ ആയത്. താരങ്ങളായ ശില്‍പ ഷെട്ടി, സോനം കപൂര്‍, ബിപാഷ ബസു, ഇഷ ഡിയോള്‍, ദിയ മിര്‍സ തുടങ്ങിയവര്‍ക്ക് പിന്നാലെ മലയാളി താരങ്ങളായ ഭാവന, മീര നന്ദന്‍, ശ്രിന്ദ, അഹാന കൃഷ്ണ, ശാലിന്‍ സോയ, സരയൂ തുടങ്ങിയ താരങ്ങള്‍ മുന്‍കാല ചിത്രവും ഏറ്റവും പുതിയ ചിത്രവും ചേര്‍ത്ത് പങ്കുവച്ച്‌ ചലഞ്ചില്‍ പങ്കെടുത്തിരിക്കുകയാണ്.

ഇവരെക്കൂടാതെ ടെലിവിഷന്‍ അവതാരകരായ ശില്‍പ ബാല, പേളി മാണി, ഗായിക അമൃത സുരേഷ് എന്നിവരും ചലഞ്ചില്‍ പങ്കെടുത്ത് ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഈ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button