GeneralKollywoodLatest News

പ്രതിസന്ധിയിലായ ഘട്ടത്തിൽ പണം നൽകി സഹായിച്ചത് രാജീവ്; അജിത്ത് തുറന്നു പറയുന്നു

നടികർ സംഘത്തിന്റെ യോഗത്തിനിടെ അജിത് സുഹൃത്തുക്കള്‍ക്ക് രാജീവിനെ പരിചയപ്പെടുത്തിയത് 'ചീഫ്' എന്നാണ്.

തെന്നിന്ത്യന്‍ സൂപ്പര്‍താരമാണ് അജിത്‌. ആരാധകരുടെ പ്രിയതാരമായ ‘തല’ ചെറിയ വേഷങ്ങളിലൂടെ തുടങ്ങി സൂപ്പർ സ്റ്റാര്‍ പദവി സ്വന്തമാക്കിയ നടനാണ്‌. മലയാളികള്‍ക്കും ഏറെ പ്രിയങ്കരനായ അജിത്തിന്റെ തുടക്ക കാലം പരാജയങ്ങളുടെ ഘട്ടമായിരുന്നു. തന്റെ സിനിമയും കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെടാതിരുന്ന ആ കാലത്തെക്കുറിച്ചും പ്രതിസന്ധി ഘട്ടത്തിൽ സഹായിച്ച സംവിധായകൻ രാജീവ് മേനോനെക്കുറിച്ചും മനസ്സുതുറക്കുന്നു.

മലയാളിയായ രാജീവ് മേനോൻ വിഖ്യാത ക്യാമറമാനും പരസ്യ-ചലച്ചിത്ര സംവിധായകനുമാണ്. അജിത്തിന്റെ കരിയറിൽ ബ്രേക്ക് ആയി മാറിയ ബ്ലോക്ക് ബസ്റ്റർ ‘വാലി’യുടെ റിലീസിംഗ് കാലത്ത് രാജീവ് മേനോൻ നൽകിയ സഹായത്തെക്കുറിച്ചാണ് അജിത് പങ്കുവച്ചത്.

”ഇന്ന് താനെന്താണോ അതിന് പിന്നിൽ രാജീവ് മേനോൻ ആണ്. രാജീവ് ഇല്ലായിരുന്നെങ്കിൽ ഞാൻ ആരുമാകാതെ പോയേനെ”- അജിത്‌ പറയുന്നു. നടികർ സംഘത്തിന്റെ യോഗത്തിനിടെ അജിത് സുഹൃത്തുക്കള്‍ക്ക് രാജീവിനെ പരിചയപ്പെടുത്തിയത് ‘ചീഫ്’ എന്നാണ്. എസ്.ജെ.സൂര്യ സംവിധാനം ചെയ്ത വാലി എന്ന ചിത്രത്തിന്റെ റിലീസിനായി നാല് ലക്ഷം രൂപ അടിയന്തിര ആവശ്യമുണ്ടായിരുന്ന ഘട്ടത്തിൽ ആ പണം നൽകി സഹായിച്ചത് രാജീവ് ആണ്. വാലി ബ്ലോക്ക് ബസ്റ്റർ ആകുകയും, തമിഴ് സിനിമാലോകത്ത് തന്റേതായ ഇടം കണ്ടെത്താന്‍ ചെയ്യാന്‍ അതിലൂടെ അജിത്തിന് കഴിഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button