Latest NewsTollywood

ബാഹുബലി ഇറങ്ങിയതിന് ശേഷം ഇന്ത്യയൊട്ടാകെയുള്ള ആരാധികമാര്‍ക്കെല്ലാം ഒറ്റ ആഗ്രഹമേയുള്ളു; പ്രഭാസിനെക്കുറിച്ച് തമന്ന

ബാഹുബലിയില്‍ അഭിനയിച്ചതിന് ശേഷം ഞങ്ങളുടെയെല്ലാം ജീവിതത്തില്‍ അതിന് മുമ്പും അതിന് ശേഷവും എന്ന രണ്ട് സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്

തെലുങ്ക് സിനിമാ ആസ്വാദകര്‍ക്ക് മാത്രം സുപരിചിതനായ താരമായ പ്രഭാസ് ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെയാണ് ലോക മെമ്പാടുമുള്ള സിനിസ്വാദകരുടെ പ്രിയങ്കരനായത്. ചിത്രത്തിലെ പ്രഭാസ്-അനുഷ്‌ക ജോടികള്‍ക്ക് നിരവധി ആരാധകരാണ് ഉണ്ടായിരുന്നത്.

ചിത്രം ഇറങ്ങിയതിന് ശേഷം ബാഹുബലിയിലെ നായിക അനുഷ്‌ക ഷെട്ടിയെ താരം കല്യാണം കഴിക്കും എന്ന ഗോസിപ്പുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനിടെ ഒരു അഭിമുഖത്തില്‍ തമന്നയോട് പ്രഭാസിന്റെ വിവാഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ താരം നല്‍കിയ മറുപടി ഇങ്ങിനെയായിരുന്നു. ‘ബാഹുബലിയില്‍ അഭിനയിച്ചതിന് ശേഷം ഞങ്ങളുടെയെല്ലാം ജീവിതത്തില്‍ അതിന് മുമ്പും അതിന് ശേഷവും എന്ന രണ്ട് സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രഭാസിന്റെ കാര്യത്തില്‍ ആണെങ്കില്‍ സൗത്ത് ഇന്ത്യയില്‍ മാത്രമുള്ള ആരാധികമാരായിരുന്നു മുമ്പ് അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ബാഹുബലി ഇറങ്ങിയതിന് ശേഷം ഇന്ത്യയൊട്ടാകെയുള്ള ആരാധികമാര്‍ക്കെല്ലാം അതാണ് ആഗ്രഹം. അദ്ദേഹം വളരെ വിനയമുള്ള അമരരേന്ദ്ര ബാഹുബലിയെ പോലെയുള്ള ഒരു മനുഷ്യനാണെന്നും തമന്ന പറഞ്ഞു.

Tags

Post Your Comments


Back to top button
Close
Close