‘നിങ്ങളുടെ ശരീരഭാഗങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ്’; അശ്ലീല കമന്റിനു കിടിലന്‍ മറുപടിയുമായി നടി

തന്റെ നിലപാടുകള്‍ തുറന്നു പറയുന്നതിലൂടെ എന്നും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് തപസി പന്നു. താരം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത് അശ്ലീല കമന്റുമായി എത്തിയ ആരാധകന് നല്‍കിയ മറുപടിയാണ്.

ശരീരഭാഗങ്ങളെക്കുറിച്ച്‌ കമന്റുമായി എത്തിയ ആള്‍ക്കാണ് കുറിക്കുകൊള്ളുന്ന മറുപടിയുമായ്‌ താരമെത്തിയത്. ‘നിങ്ങളുടെ ശരീരഭാഗങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ്’ എന്നായിരുന്നു അകു പാണ്ഡ്യ എന്നയാള്‍ താരത്തിന് കമന്റിട്ടത്.

ഈ കമന്റ് ഷെയര്‍ ചെയ്തുകൊണ്ട് മറുപടി നല്‍കിയിരിക്കുകയാണ് താരം. ‘എനിക്കും അങ്ങനെയാണ്, നിങ്ങള്‍ക്ക് ഏത് ശരീര ഭാഗമാണ് ഇഷ്ടം. എനിക്ക് തലച്ചോറാണ് ഇഷ്ടം’ താരം മറുപടി നല്‍കി.

SHARE