BollywoodLatest News

തപ്‌സി തന്റെ സഹോദരിയുടെ പിറന്നാള്‍ ദിനത്തില്‍ നല്‍കിയ സമ്മാനം; അമ്പരന്ന് ആരാധകര്‍

ഏകദേശം 21.33 ലക്ഷമാണ് വാഹനത്തിന്റെ ദില്ലി എക്‌സ് ഷോറൂം വില

തെലുങ്ക്, തമിഴ്, ഹിന്ദി സിനിമകളിലെ ശ്രദ്ധേയ വേഷങ്ങളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കിയ താരമാണ് തപ്‌സി പന്നു. താരം തന്റെ സഹോദരിയുടെ പിറന്നാള്‍ ദിനത്തില്‍ നല്‍കിയ സമ്മാനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഐക്കണിക്ക് അമേരിക്കന്‍ ബ്രാന്‍ഡായ ജീപ്പിന്റെ ജനപ്രിയ വാഹനം കോംപസാണ് താരം സഹോദരി ഷാഗണിന് സമ്മാനിച്ചത്.

കോംപസിന്റെ ലിമിറ്റിഡ് പ്ലസ് എന്ന വേരിയന്റാണ് തപ്‌സി സഹോദരിക്കായി വാങ്ങിയത്. ഏകദേശം 21.33 ലക്ഷമാണ് വാഹനത്തിന്റെ ദില്ലി എക്‌സ് ഷോറൂം വില. ഇന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button