BollywoodGeneralLatest News

ഫേസ് ആപ്പ് ഉപയോഗിക്കാതെ പ്രായം തോന്നിപ്പിച്ചു; അമ്പരപ്പിച്ച് തപ്‌സി പന്നു

സാന്‍ഡ് കി ആങ്ക് എന്ന പുതിയ ചിത്രത്തിലെ ഫോട്ടോയാണ് തപ്സി ഷെയര്‍ ചെയ്തിരിക്കുന്നത്

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായി കൊണ്ടിരിക്കുകയാണ് ഫേസ് ആപ്പ്. നടന്മാരും നടിമാരുമെല്ലാം ഇത് ഉപയോഗിക്കുന്നുണ്ട്. പ്രായമായ മുഖമായിരിക്കും ഇതിലൂടെ കാണുക. ഇതിനിടെ ആപ്ലിക്കേഷന്‍ ഉപയോഗിക്കാതെ പ്രായം തോന്നിക്കുന്ന ലുക്കിലുള്ള ഫോട്ടോ ഷെയര്‍ ചെയ്ത് എല്ലാവരെയും അമ്പരിപ്പിച്ചിരിക്കുകയാണ് തപ്സി.

സാന്‍ഡ് കി ആങ്ക് എന്ന പുതിയ ചിത്രത്തിലെ ഫോട്ടോയാണ് തപ്സി ഷെയര്‍ ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ഷാര്‍പ്ഷൂട്ടര്‍മാരുടെ കഥയാണ് സാന്‍ഡ് കി ആങ്ക് പറയുന്നത്. തുഷാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Tags

Post Your Comments


Back to top button
Close
Close