GeneralLatest News

പൃഥ്വിരാജിന്റെ ഈ ഷൂസിന്റെ വില കേട്ടാല്‍ ഞെട്ടും

മൂന്ന് പേരുടെയും ഷൂസുകളുടെ വില കൂട്ടിയാല്‍ മൂന്ന് ലക്ഷത്തിലധികം വരും എന്നാണ് കണക്ക് എന്നും സോഷ്യല്‍ മീഡിയ പറയുന്നു

ഫാമിലി എന്ന ക്യാപ്ഷനോട് കൂടി പൃഥ്വിയും സുപ്രിയയും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. അതാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്. പൃഥ്വിരാജും ഭാര്യ സുപ്രിയയും മകളും ധരിച്ചിരുന്ന ഷൂസിന്റെ ചിത്രമാണ് പൃഥ്വിരാജ് തന്റെ ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റാഗ്രാമിലൂടെയും പങ്കുവെച്ചത്.

ഈ ചിത്രത്തിന്റെ കൂടുതല്‍ രസകരമായ വിശേഷങ്ങള്‍ കണ്ടുപിടിച്ചിരിക്കുകയാണ് ചില സോഷ്യല്‍ മീഡിയ വിരുതന്മാര്‍. പൃഥ്വിരാജ് ധരിച്ച ബലന്‍സിയേഗയുടെ ഷൂസിന്റെ വില എത്രയാണ് എന്നതാണ് പുതിയ വാര്‍ത്ത. 1.10 ലക്ഷത്തിലധികം രൂപയാണ് പൃഥ്വിരാജിന്റെ ഈ ഷൂസിന്റെ വിലയത്രേ. മൂന്ന് പേരുടെയും ഷൂസുകളുടെ വില കൂട്ടിയാല്‍ മൂന്ന് ലക്ഷത്തിലധികം വരും എന്നാണ് കണക്ക് എന്നും സോഷ്യല്‍ മീഡിയ പറയുന്നു. എന്തായാലും ഷൂസിന്റെ വില കേട്ട് ഞെട്ടലിലാണ് ആരാധകര്‍.

https://www.instagram.com/p/By6JHkOAI9V/

shortlink

Related Articles

Post Your Comments


Back to top button