Kerala

പ്രേക്ഷകരെയും ടിനി ടോമിനേയും അമ്പരപ്പിച്ച് മോഹന്‍ലാല്‍ ലൈവില്‍

ലണ്ടന്‍ : ലൈവിലെത്തിയ ടിനി ടോമിനെ ഞെട്ടിച്ച് മോഹന്‍ലാലിന്റെ വീഡിയോ വൈറലാകുന്നു. രഞ്ജിത്തിന്റെ പുതിയ ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ടിനി ടോം ഇപ്പോള്‍ ലണ്ടനിലാണ്. അതുകൊണ്ട് തന്നെ ടെലിവിഷന്‍ പരിപാടികളില്‍ നിന്നും തല്‍ക്കാലം അവധിയെടുത്തിരിക്കുകയാണ് താരം. ഇതൊന്നു ആരാധകരുമായി പങ്കുവെക്കുന്നതിനു ലൈവില്‍ എത്തിയതായിരുന്നു താരം.

താനിപ്പോള്‍ അഭിനയിക്കുന്നത് രഞ്ജിത്ത് സാറിന്റെ സിനിമയിലാണെന്നും ഈ സിനിമയില്‍ മോഹന്‍ലാല്‍ ആണ് നായകനെന്നും ടിനി ടോം പറഞ്ഞു.ചിത്രത്തിന്റെ ചിത്രീകരണം ലണ്ടനില്‍ വെച്ച് നടക്കുകയാണെന്നും അതിനാലാണ് താന്‍ ടെലിവിഷന്‍ പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതെന്നും ടിനി ടോം പറഞ്ഞു. ഇതിനിടയിലാണ് മോഹന്‍ലാല്‍ വന്നു പ്രേക്ഷകര്‍ക്ക് ഒരു ഹായ് പറഞ്ഞത്.പെട്ടന്ന് മറയുകയും ചെയ്തു. എന്തായാലും മോഹന്‍ലാലിന്റെ ഈ അപ്രതീക്ഷിത വരവ് ടിനി ടോമിനെ മാത്രമല്ല മലയാളി പ്രേക്ഷകരെയും അമ്പരപ്പിച്ചെന്ന് പറയാം.

 

Tags

Post Your Comments


Back to top button
Close
Close