Latest NewsMollywood

കാണുന്നതുപോലെ എളുപ്പമല്ല; എന്നാല്‍ രസകരമായിരുന്നു; ആരാധകര്‍ തയ്യാറാക്കിയ ലൂസിഫറിന്റെ മേക്കിങ് വീഡിയോ പങ്ക് വെച്ച് പൃഥ്വിരാജ് പറയുന്നു

തന്റെ ആദ്യ സംവിധാന സംരംഭം സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായതിന്റെ ഏവേശത്തിലാണ് പൃഥ്വിരാജ്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലും താരമെത്തുന്നുണ്ട്. ക്ലൈമാക്സിനോട് അടുപ്പിച്ച് എത്തുന്ന റഫ്താര എന്ന ഗാനത്തില്‍ പ്രിഥിയുടെ കിടിലന്‍ ആക്ഷനുമുണ്ട്. ഈ രംഗങ്ങള്‍ പ്രിഥ്വി എങ്ങനെയാകും ചിത്രീകരിച്ചിരിക്കുക എന്ന് ഹാസ്യത്തിന്റെ സ്വഭാവത്തില്‍ വിശദീകരിക്കുന്ന ഒരു വിഡിയോ ആരാധകര്‍ താരത്തിനായി തയാറാക്കി. നടനായും സംവിധായകനായും രണ്ട് ഫ്രൈമുകളിലേക്ക് മാറി മാറി ചാടുന്ന പ്രിഥ്വിരാജാണ് ഹാസ്യ വിഡിയോയില്‍ ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന വിഡിയോ പ്രിഥ്വിരാജ് തന്നെ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍. കാര്യങ്ങള്‍ ഇത്ര എളുപ്പമല്ല, പക്ഷേ ഇതുപോലെ രസകരമായിരുന്നു എന്നു പറഞ്ഞാണ് വിഡിയോ പങ്കുവെച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments


Back to top button