AwardsHollywoodOscar

മാധ്യമങ്ങള്‍ വാഴ്ത്തിയ ഓസ്‌കാറിലെ ആ മിന്നും താരം ഇന്ന് കോടികളുടെ വെട്ടിപ്പുകാരൻ

ഇന്ത്യയെ ഞെട്ടിച്ച വലിയ സാമ്പത്തിക കുറ്റവാളിയാണ് ഇന്ന് നീരവ് മോദി.പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് പതിനൊന്നായിരം കോടിയിലേറെയാണ് ഈ വജ്രവ്യാപാരി കടത്തി മുങ്ങിയത്.

എന്നാല്‍, വിൽക്കുന്ന വജ്രങ്ങളേക്കാള്‍ തിളക്കമുള്ള ഒരു വ്യക്തിയായിരുന്നു ഇന്നലെ വരെ നീരവ് ഓസ്‌കാർ അവാർഡ് ദാന ചടങ്ങിൽ റെഡ് കാര്‍പെറ്റില്‍ താരങ്ങളില്‍ ഏറെയും തിളങ്ങിയത് നീരവ് മോദിയുടെ വജ്രാഭരണങ്ങള്‍ അണിഞ്ഞായിരുന്നു. കെയ്റ്റ് അപ്ടണ്‍, സ്റ്റെല്ല മാക്സ്വെല്‍, ഒലിവിയ മം, താരാജി പിന്‍ ഹെന്‍സണ്‍, കാര്‍ളി ക്ലോസ്, റോസി ഹണ്‍ടിങ്ടണ്‍ എന്നിവരെല്ലാം അണിഞ്ഞത് നീരവ് മോദിയുടെ വജ്രാഭരണങ്ങളായിരുന്നു.

കാര്‍ളി റീഗല്‍ മുഗള്‍ ചോക്കറും താരാജിയും ഒലീവിയയും ലൂമിനന്‍സ് കളക്ഷനില്‍ നിന്നും കെയ്റ്റ് അപ്ടണ്‍ ലൂമിനന്‍സ് കളക്ഷനിലെ വളകളും കമ്മലുകളും റോസി ഹണ്‍ടിങ്ടണ്‍ ബ്രാന്‍ഡ് സെലസ്റ്റിയല്‍ കളക്ഷനില്‍ നിന്നുള്ള കമ്മലുകളുമായിരുന്നു അന്ന് അണിഞ്ഞിരുന്നത്.കഴിഞ്ഞ വര്‍ഷം മാത്രമല്ല, 2016ലെ ഓസ്‌ക്കര്‍ വേദിയിലും നീരവ് മോദിയുടെ വജ്രങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നു. അന്ന് കേറ്റ് വിന്‍സ്ലറ്റായിരുന്നു നീരവിന്റെ ആഭരണങ്ങളില്‍ തിളങ്ങിയത്.

സ്റ്റീവ് ജോബ്സിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള നോമിനേഷന്‍ ലഭിച്ച പഴയ ടൈറ്റാനിക് നായിക നീരവ് മോദിയുടെ മൂന്ന് ഡയമണ്ട് ആഭരണങ്ങള്‍ അണിഞ്ഞാണ് റെഡ് കാര്‍പറ്റില്‍ എത്തിയത്. അന്ന് കേറ്റ് അണിഞ്ഞ ലൂമിനന്‍സ് ബ്രേസ്ലെറ്റും ലൂമിനന്‍സ് കമ്മലുകളും രണ്ട് കാരറ്റിന്റെ പിയര്‍ സെലസ്റ്റിയല്‍ റിങ്ങുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു. വന്‍ വാര്‍ത്താപ്രാധാന്യവും നേടിയിരുന്നു.

ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ശേഖരിച്ച വജ്രങ്ങള്‍ പ്രത്യേകമായി ഡിസൈന്‍ ചെയ്താണ് താരങ്ങള്‍ക്കുവേണ്ടി തയ്യാറാക്കിയതെന്ന് അന്ന് ഗാര്‍ഡിയന് അനുവദിച്ച അഭിമുഖത്തില്‍ നീരവ് മോദി പറഞ്ഞിരുന്നു.

Tags

Post Your Comments

Related Articles


Back to top button
Close
Close