BollywoodComing SoonLatest News

ദുല്‍ഖറും സോനവും ഒരുമിക്കുന്ന ദി സോയ ഫാക്ടര്‍ തിയേറ്ററുകളിലേക്ക്

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദുല്‍ഖറിന്റെ ‘ഒരു യമണ്ടന്‍ പ്രേമകഥ’ എന്ന ചിത്രം വരുന്നത്. ബി സി നൗഫല്‍ സംവിധാനം ചെയ്ത ചിത്രമാണിത്. എന്നാല്‍ ഇനി വരാനിരിക്കുന്ന ദുല്‍ഖറിന്റെ ചിത്രം മറുഭാഷകളിലാണ്. തമിഴില്‍ രണ്ട് ചിത്രങ്ങളും ബോളിവുഡില്‍ ഒരു ചിത്രവുമാണ് ദുല്‍ഖറിന്റേതായി ഇനി വരാനുള്ളത്. ദേസിംഗ് പെരിയസാമിയുടെ ‘കണ്ണും കണ്ണും കൊള്ളൈയടിത്താല്‍’, രാ കാര്‍ത്തികിന്റെ ‘വാന്‍’ എന്നിവ തമിഴിലും അഭിഷേക് ശര്‍മയുടെ ‘ദി സോയ ഫാക്ടര്‍’ ബോളിവുഡിലും. എന്നാല്‍ ആദ്യം റിലീസ് തീയ്യതി പ്രഖ്യാപിച്ചിരിക്കുന്നത് സോയ ഫാക്ടറിന്റേതാണ്.

വരുന്ന സെപ്റ്റംബര്‍ 20നാണ് ദുല്‍ഖര്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം തീയേറ്ററുകളിലെത്തുക. നായികയെ അവതരിപ്പിക്കുന്ന സോനം കപൂര്‍ തന്നെയാണ് നിര്‍മ്മാണവും. ഒരു പരസ്യക്കമ്പനിയില്‍ എക്സിക്യൂട്ടീവ് ആയി ജോലി നോക്കുന്ന സോയ സിംഗ് സോളങ്കി എന്ന യുവതിക്ക് ജോലിയുടെ ഭാഗമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി സഹകരിക്കേണ്ടിവരുന്നതും തുടര്‍ന്ന് രൂപപ്പെടുന്ന സവിശേഷ ബന്ധവുമാണ് ദി സോയ ഫാക്ടര്‍ എന്ന നോവലിന്റെ പ്രമേയം. പരസ്യമേഖലയില്‍ത്തന്നെ ജോലി ചെയ്തിരുന്ന അനുജ ഹൗഹാന്‍ സ്വന്തം അനുഭവങ്ങളുടെകൂടി പ്രചോദനത്തിലാണ് നോവല്‍ പൂര്‍ത്തിയാക്കിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്റെ റോളിലാണ് ദുല്‍ഖര്‍ സിനിമയില്‍.

shortlink

Post Your Comments


Back to top button