ഇത്തവണത്തെ ചലച്ചിത്രമേള സുരാജിന് സ്പെഷ്യലായതിന്റെ കാരണമിതാണ്

തിരുവനന്തപുരം : മലയാളികളുടെ പ്രിയ താരം സൂരാജ് വെഞ്ഞാറമ്മൂട് ഇത്തവണയും അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഭാഗമായി.എന്നാൽ ഇത്തവണത്തെ ചലച്ചിത്രമേള തനിക്ക് പ്രിയപ്പെട്ടതാണെന്ന് സുരാജ് മാധ്യമങ്ങളെ അറിയിച്ചു.അതിന് കാരണം ഇതാണ് തിയേറ്ററുകളില്‍ നൂറുദിവസത്തിലേറെ ഓടിയ തൊണ്ടിമുതലും ദൃക്സാക്ഷിയും ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കുന്നതാണ് . ദിലീഷ് പോത്തൻ ഒരുക്കിയ ഈ ചിത്രത്തിൽ ഫഹദ് ഫാസിലും സുരാജുമായിരുന്നു നായകന്മാർ.

സിനിമയെ ഗൗരവമായി കാണുന്നവര്‍ക്ക് മുന്നില്‍ ചിത്രം നന്നായി അവതരിപ്പിക്കാന്‍ പറ്റിയെന്നും . ഒരു നടന്‍ എന്ന നിലയില്‍ ഇത് വലിയൊരംഗീകാരമായി കാണുന്നുവെന്നും സുരാജ് പറഞ്ഞു. രണ്ടുപേര്‍ എന്ന ചിത്രവും മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. രണ്ട് രംഗങ്ങളിലേയുള്ളുവെങ്കിലും നല്ല അഭിപ്രായമാണ് ചിത്രത്തേക്കുറിച്ചെന്നും താരം പറഞ്ഞു.

SHARE