Latest NewsTollywood

പ്രമുഖ നടന്റെ ഭാര്യ മകനെ കഴുത്തറുത്ത് കൊന്നു

പ്രമുഖ നടന്റെ ഭാര്യ മകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഒരാഴ്ച മുന്‍പ് റോഡപകടത്തില്‍ മരിച്ച കന്നഡ ടെലിവിഷന്‍ അവതാരകനും നടനുമായ ചന്ദന്റെ മകൻ തുഷാറിനെയാണ് ഭാര്യ മീന കൊലപ്പെടുത്തിയത്. മകന്റെ കഴുത്തറത്തതിന് ശേഷം മീന ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു.

chandran

ബാംഗ്ലൂർ ചിക്കബല്ലപൂരിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. ഗുരുതരാവസ്ഥയിലായ മീന ആശുപത്രിയില്‍ ചികിത്സയിലാണ്. പെട്ടെന്നുണ്ടായ ഭർത്താവിന്റെ മരണത്തിൽ മനോനിലതെറ്റി ചെയ്‌തതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കന്നഡ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ചന്ദന്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് നാഷണല്‍ ഹൈവേ 4ല്‍ വെച്ചുണ്ടായ അപകടത്തിൽ മരിച്ചത്. ചന്ദന്റെ മരണം ഉള്‍ക്കൊള്ളാന്‍ ഭാര്യയ്ക്ക് കഴിഞ്ഞിരുന്നില്ലെന്ന് ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു.

Tags

Post Your Comments

Related Articles


Back to top button
Close
Close