GeneralLatest NewsTV Shows

പലരുടെയും ചതിക്ക് പാത്രമാകേണ്ടിവന്നു; നടന്‍ തുറന്നു പറയുന്നു

ചില തിക്താനുഭവങ്ങൾ പലരിൽനിന്നുമുണ്ടായി

ഒരുകാലത്ത് മലയാളികളെ ഏറെച്ചിരിപ്പിച്ച ഒരു നടന്നാണ് ടോം ജേക്കബ്. ഹാസ്യ പരമ്പരകളിലൂടെ മലയാളി കുടുംബ പ്രേക്ഷകരെ രസിപ്പിച്ച ഈ കലാകാരന്‍ ഇന്ന് അഭിനയത്തില്‍ സജീവമല്ല. അതിനു പിന്നില്‍ പലരുടെയും ചതിയുണ്ടെന്നു ടോം തുറന്നു പറയുന്നു.

ദൂരദര്‍ശനില്‍ ഒരുക്കിയ പമ്പരം, പകിട പകിട പമ്പരം തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനും സംവിധായകനുമാണ് ടോം ജേക്കബ്. പമ്പരത്തിന്റെ സംവിധാനവും അഭിനയവും ഒരുമിച്ചു നിർവഹിച്ച ടോം ജേക്കബ് ആ പരമ്പരയുടെ വിജയത്തോടെ അറിയപ്പെടുന്ന നടനും നിർമാതാവുമായി. അത് പലരെയും അസൂയപ്പെടുത്തിയെന്നു ടോം പറയുന്നു. താമസിയാതെ ചില തിക്താനുഭവങ്ങൾ പലരിൽനിന്നുമുണ്ടായതായും താരം വെളിപ്പെടുത്തി.

”പമ്പരവും ശേഷമിറക്കിയ പകിട പകിട പമ്പരവും നിർത്തേണ്ടി വന്നു. ഞാൻ ആകെ നിരാശനായി. കലാമേഖലയിൽ നിന്നും മാറി വീണ്ടും പഠിച്ച നിർമാണ മേഖലയിലേക്ക് ചുവടുമാറ്റി. പിന്നീട് വർഷങ്ങൾക്കുശേഷം വീണ്ടും സീരിയൽ നിർമിച്ചെങ്കിലും അവിടെയും പലരുടെ ചതിക്ക് പാത്രമാകേണ്ടിവന്നു. മനസ്സു മടുത്തതോടെ മിനിസ്ക്രീനിനോട് താൽകാലികമായി വിടപറയാൻ നിർബന്ധിതനായി.” ടോം ഒരു മാധ്യമാത്തിനോട് പങ്കുവച്ചു

shortlink

Post Your Comments


Back to top button