Latest NewsMollywood

സാഹസിക രംഗം ആവര്‍ത്തിച്ച് ടൊവീനോ

കലങ്ങി മറിഞ്ഞ പുഴയിലേയ്ക്ക് കുട്ടിയുമായി പാലത്തില്‍ നിന്നും ചാടുന്ന താരത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്

എടക്കാട് ബറ്റാലിയന്‍ 06 എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ടൊവീനോയുടെ സാഹസിക രംഗങ്ങള്‍ വാര്‍ത്തയായിരുന്നു. അതില്‍ താരത്തിന് പൊള്ളലേറ്റിരുന്നു. ഡ്യൂപ്പില്ലാതെ അഭിനയിച്ച രംഗത്തിനിടെയായിരുന്നു അപകടം. എന്നാല്‍ ഇതേ ചിത്രത്തിനായി ഇതിലും വലിയ സാഹസിക രംഗങ്ങളാണ് താരം ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്.

കലങ്ങി മറിഞ്ഞ പുഴയിലേയ്ക്ക് കുട്ടിയുമായി പാലത്തില്‍ നിന്നും ചാടുന്ന താരത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തീപിടിച്ച വസ്ത്രവുമായാണ് ഇതേരംഗത്തിലും ടൊവീനോ അഭിനയിക്കുന്നത്. നവാഗതനായ സ്വപ്നേഷ് കെ.നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. ഡ്യൂപ്പിനെ ഉപയോഗിക്കാമെന്ന് സംവിധായകന്‍ നിര്‍ബന്ധം പിടിച്ചെങ്കിലും അത് വേണ്ടെന്ന് ടൊവിനോ തീരുമാനിക്കുകയായിരുന്നു. സ്വന്തം ജീവന്‍ പണയംവച്ചുള്ള സാഹസിക രംഗങ്ങള്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളിലും വിമര്‍ശനം ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button