GeneralLatest NewsMollywood

ഓടിയെത്തിയ ആരാധകരെ സെക്യൂരിറ്റി തട്ടിമാറ്റി; ചേര്‍ത്തുപിടിച്ച്‌ ടൊവിനൊ

കൊച്ചിയിൽ നടന്ന ലുലു ഫാഷൻ വീക്കിനിടെയാണ് സംഭവം.

സെൽഫിയെടുക്കാന്‍ ഓടിയെത്തിയ ആരാധകരെ സംഘാടകർ തട്ടിമാറ്റിയപ്പോള്‍ അവരെ അടുത്തുവിളിച്ച് ഫോട്ടോ എടുത്ത് ടൊവീനോ. കൊച്ചിയിൽ നടന്ന ലുലു ഫാഷൻ വീക്കിനിടെയാണ് സംഭവം.

ഫാഷന്‍ ഇവന്റില്‍ റാംപ് വാക്ക് ചെയ്യാൻ ടൊവീനോയുമെത്തിയിരുന്നു. കൽക്കിയിലെ ഗാനമിട്ടായിരുന്നു താരത്തിന്റെ റാംപ് വാക്ക്. മുന്നിലെത്തിയപ്പോൾ വേദിക്കു താഴെയുണ്ടായിരുന്ന ആരാധകര്‍ക്ക് വേണ്ടി സെല്‍ഫി എടുത്തു നല്‍കി. തിരിച്ചു നടക്കുമ്പോഴാണ് രണ്ട് ചെറുപ്പക്കാർ ടൊവീനോക്ക് അരികിലേക്ക് ഓടിയെത്തിയത്. എന്നാല്‍ സംഘാടകര്‍ തടഞ്ഞു. സംഘാടകരോട് അവരെ വിടാന്‍ പറഞ്ഞ് അവര്‍ക്കൊപ്പം സെൽഫിയെടുത്താണ് താരം മടങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button