CinemaComing SoonGeneralIndian CinemaLatest NewsMollywoodMovie GossipsNEWSShooting In Progress

റീലിസിന് എന്തു പറ്റി ? ടോവിനോയുടെ ‘ടൈം ട്രാവലര്‍’ ഗണത്തില്‍പ്പെട്ട ചിത്രം തിയറ്റര്‍ കാണുമോ ?

 

തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിച്ച് ടോവിനോ തോമസ് ജനമനസുകള്‍ കീഴടക്കുമ്പോഴും മലയാളത്തിലെ ആദ്യ ടൈം ട്രാവലര്‍ സിനിമയ്ക്ക് എന്തു സംഭവിച്ചു എന്നായിരുന്നു സിനിമാ പ്രേമികളുടെ നാളുകളായുള്ള ചോദ്യം. എന്നാല്‍ തീവണ്ടി എന്നു പേരിട്ടിരിക്കുന്ന ചിത്രം മെയ് മാസം ആദ്യ വാരം തന്നെ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു കഴിഞ്ഞു. സൂര്യ നായകനായ 24 ആണ് ഈ ഗണത്തില്‍ പെട്ട മറ്റോരു ചിത്രം. ഗ്രാഫിക്‌സ് ഉള്‍പ്പെടെയുള്ള അത്ഭുതങ്ങളോടെയാണ് ചിത്രം പ്രേക്ഷകരിലെത്തുന്നത്. തമിഴില്‍ ഈ ഗണത്തില്‍ ഒട്ടേറെ ചിത്രങ്ങളുണ്ടെങ്കിലും മലയാളത്തില്‍ അത്തരം ചിത്രങ്ങളുണ്ടായിട്ടില്ല.

ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞിട്ടും റിലീസ് വൈകിയത് ഏറെ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. മെയ് നാലിനു തന്നെ ചിത്രം റീലീസ് ചെയ്യുമെന്നാണ് സൂചന. തീവണ്ടിയ്ക്കു പുറമേ ഒരു കുപ്രസിദ്ധ പയ്യന്‍, ലൂക്ക, മറഡോണ, മാരി 2, തുടങ്ങിയവയാണ് ടോവിനോയുടെ ഇനി റിലീസിനൊരുങ്ങുന്ന ചിത്രങ്ങള്‍.

Tags

Post Your Comments

Related Articles


Back to top button
Close
Close