CinemaFilm ArticlesGeneralMollywoodNEWS

ടി.പി മാധവന്‍ മലയാള സിനിമയിലെ നാരദനായിരുന്നു; കാരണം ഇതാണ്!

ജഗതി ശ്രീകുമാറിനെപ്പോലെ മലയാള സിനിമയില്‍ തിരക്കേറിയ ഒരു നടനുണ്ടായിരുന്നു ലൊക്കേഷനില്‍ നിന്ന് ലൊക്കെഷനിലേക്ക് കുതിച്ച അദ്ദേഹത്തിന് മലയാള സിനിമയിലെ ‘നാരദന്‍’ എന്നൊരു വിളിപ്പേരും ഉണ്ടായിരുന്നു. 1975-ല്‍ പുറത്തിറങ്ങിയ ‘രാഗം’ എന്ന ചിത്രത്തിലൂടെയാണ് ടി.പി മാധവന്‍ വെള്ളിത്തിരയിലെത്തുന്നത്, ഏകദേശം 700-ല്‍പ്പരം ചിത്രങ്ങളില്‍ അഭിനയിച്ച ടി.പി മാധവന്‍റെ ചുരുക്കം ചില കഥാപാത്രങ്ങള്‍ മാത്രമാണ് വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടത്. പോലീസ് ഇന്‍സ്പക്ടറായും, വക്കീലായും, ഗുമസ്തനായും, കാര്യസ്ഥനായും,മന്ത്രിയായും, ഡോക്ടറായും അനേകം ചിത്രങ്ങളില്‍ നിറഞ്ഞു നിന്ന ടിപി മാധവനെ മാറ്റി നിര്‍ത്തി കൊണ്ടുള്ള മലയാള സിനിമകള്‍ അക്കാലത്ത് വിരളമായിരുന്നു. ഒരു ലൊക്കേഷനില്‍ നിന്ന് അടുത്ത ലൊക്കേഷനിലെക്ക് സഞ്ചരിച്ച അഭിനയ നാരദനായിരുന്നു അദ്ദേഹം. മലയാള സിനിമയുടെ  80-മുതല്‍ 2000 വരെയുള്ള കാലഘട്ടങ്ങളിലാണ് ടിപി മാധവന്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ചത്. വലിയ നടനെന്ന പേരില്‍ ഒട്ടേറെപ്പേരെ മലയാള സിനിമ വാഴ്ത്തിപാടുമ്പോള്‍ ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ അവിഭാജ്യഘടകമായി തീര്‍ന്ന  കലകാരന്‍മാരെ ഒരസവരത്തിലും വിസ്മരിക്കരുത്.

shortlink

Related Articles

Post Your Comments


Back to top button