ഗോവിന്ദിന്റെ പാട്ടുകേട്ട് തൃഷയുടെ കണ്ണുകൾ നിറഞ്ഞു ;വീഡിയോ വൈറൽ

ചെന്നൈ: തെന്നിന്ത്യൻ സിനിമാ മേഖല ഒരുപോലെ ഏറ്റെടുത്ത ഒരു ചിത്രമായിരുന്നു വിജയ് സേതുപതി തൃഷ എന്നിവർ അഭിനയിച്ച 96. ചിത്രം പോലീസ് ഹിറ്റായിരുന്നു അതിലെ പാട്ടുകളും.പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ ഗാനങ്ങള്‍ ഒരുക്കിയതാവട്ടെ മലയാളിയായ ഗോവിന്ദ് വസന്തയാണ്. ബിഹൈന്‍വുഡ്‌സ് അവാര്‍ഡ്ദാന ചടങ്ങില്‍ ഗോവിന്ദിന്റെ പ്രകടനം കണ്ട് കണ്ണ് നിറയുന്ന തൃഷയുടെ വീഡിയോ ശ്രദ്ധേയമാവുകയാണ്.

മികച്ച സംഗീത സംവിധായകനുള്ള ബിഹൈന്‍വുഡ്‌സ് അവാര്‍ഡ്‌സ് ഗോവിന്ദ് കരസ്ഥമാക്കിയിരുന്നു. അവതാരകരുടെ ആവശ്യ പ്രകാരം ചടങ്ങില്‍ ഗോവിന്ദ് ചിത്രത്തിലെ ശ്രദ്ധേയ ഗാനം ‘കാതലേ കാതലേ’ വയലിന്‍ വായിച്ച് അവതരിപ്പിച്ചിരുന്നു. ഗാനം ആസ്വദിച്ച് തൃഷയുടെ കണ്ണുകള്‍ ഈറനണിയുന്നതാണ് വീഡിയോയിലുള്ളത്. ഗോവിന്ദിന്റെ പ്രകടനത്തെ നിറഞ്ഞ കൈയടികളോടെയാണ് സദസ്സ് ഏറ്റെടുത്തത്.

SHARE