CinemaMollywoodNEWS

ഇലക്ഷൻ ഡ്യൂട്ടിക്ക് പോയ പോലീസുകാരുടെ സിനിമയല്ലേ ഉണ്ട ; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് തിരക്കഥാകൃത്ത്

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് ഉണ്ട

കേരളത്തിലെ ഇന്നത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനെ  ഭാഗമായി ഇലക്ഷന്‍ ഡ്യൂട്ടിക്ക് എത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥനുമായുള്ള  അനുഭവവും തുടര്‍ന്ന്‍ തന്റെ പുതിയ ചിത്രമായ ഉണ്ടയെക്കുറിച്ച് ഒരു ചെറിയ പ്രമോഷനും നല്‍കികൊണ്ട് തന്റെ ഫേസ്ബുക്ക് പോസ്റ്റ്‌ കളര്‍ഫുള്‍ ആക്കിയിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഹര്‍ഷദ്, ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് ഉണ്ട. അധികം വൈകാതെ തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തും.സബ് ഇന്‍സ്‌പെക്ടറായി  മമ്മൂട്ടി വേഷമിടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു

ഹര്‍ഷദിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

രാവിലെത്തന്നെ ഒരു പോലീസുകാരൻ ബൈക്കിന് കൈകാണിച്ചു. കൈയ്യിൽ ഒരു പ്ലാസ്റ്റിക്ക് കവറൊക്കെയായി ആകെ മടുത്ത അവസ്ഥയിലാണയാൾ. വഴിയിലുടനീളം അയാൾ സംസാരിച്ചോണ്ടിരിക്കയാണ്. ഇലക്ഷൻ ഡ്യൂട്ടിക്ക് വന്നതാണ്. കണ്ണൂർ ഭാഗത്തെവിടെയോ ആണ് സ്ഥലം. സഹപ്രവർത്തകർക്കുള്ള പ്രഭാതഭക്ഷണം വാങ്ങിയുള്ള വരവാണ്.
“സാധാരണ ഏതെങ്കിലും പാർട്ടിക്കാര് വാങ്ങിത്തരാറാണ് പതിവ്. ”
എന്നിട്ടെന്തേ ഇപ്രാവശ്യം അവരൊന്നും ഇല്ലേ?
“എല്ലാരും ഉണ്ടപ്പാ. പക്ഷേ ഓലൊന്നും മൈൻഡ് ചെയ്യുന്നില്ല. പിന്നെ വെശപ്പല്ലേ. അതു കൊണ്ട് ഞാൻ തന്നെ വാങ്ങാന്ന് വിചാരിച്ചു.”
അവരൊക്കെ തെരക്കിലായതോണ്ടാവും.
ഉം.
പുള്ളിയെ ബൂത്തിലിറക്കിയ ശേഷം ഞാനോചിച്ചു ഇതുപോലെ ഇലക്ഷൻ ഡ്യൂട്ടിക്ക് പോയ പോലീസുകാരുടെ സിനിമയാണ് ‘ഉണ്ട’ എന്നല്ലേ കേട്ടത്!
അതും അങ്ങ് ചത്തിസ്ഗഡിൽ…!
എറങ്ങട്ടെ കാണണം

shortlink

Related Articles

Post Your Comments


Back to top button