GeneralLatest NewsMollywood

മതിയെടാ ഈ ഷോ; നിന്റെ മസിൽ ഷോ കണ്ട് മടുത്തു; മാസ് മറുപടിയുമായി ഉണ്ണി മുകുന്ദൻ

സേതുവിന്റെ തിരക്കഥയില്‍ ബിനു പീറ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചോക്ലേറ്റ്.

യുവതലമുറയ്ക്ക് ഏറെ പ്രിയങ്കരനായ താരമാണ് ഉണ്ണി മുകുന്ദന്‍. മലയാള സിനിമയിലെ ഈ ‘മസിൽ മാൻ’ മമ്മൂട്ടിക്കൊപ്പം മാമാങ്കം എന്ന സിനിമയിൽ പ്രധാനവേഷത്തിൽ അഭിനയിക്കുകയാണ്. എന്നാല്‍ താരത്തിന്റെ മസിലിനെ പരിഹസിച്ച് എത്തിയ യുവാവിന് കിടിലം മറുപടി കൊടുത്തിരിക്കുകയാണ് ഉണ്ണി.

ഇൻസ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്ത ഒരു ചിത്രത്തിന് താഴെയാണ് യുവാവിന്റെ പരിഹാസം. കൈകളിലെ മസിൽ ചുരുട്ടിപ്പിടിച്ച് നിൽക്കുന്ന ഫോട്ടോയാണിത്. ഇതിനു താഴെ ഒ ‘മതിയെടാ ഈ ഷോ. കുറച്ച് മസിൽ ഉണ്ടെന്ന് വച്ച് ഇങ്ങനെയൊക്കെ ഷോ കാണിക്കണോ? സിനിമകളിൽ നിന്റെ മസിൽ ഷോ കണ്ട് കണ്ട് മടുത്തു’ എന്നായിരുന്നു വിമര്‍ശകന്റെ കമന്റ്.

ഇതിന് തക്ക മറുപടിയും നൽകിയിരിക്കുകയാണ് താരം. ‘ഞാൻ അങ്ങനെ മസിൽ ഷോ സിനിമയിലോ ഇന്‍സ്റ്റഗ്രാമിലോ കാണിച്ചിട്ടില്ല. പക്ഷേ എന്റെ അടുത്ത സിനിമ ‘ചോക്കലേറ്റ്’ ആണ്. ഇപ്പോൾ തന്നെ പറയുന്നു അതിന് ടിക്കറ്റ് എടുക്കരുത്. നീ ഈഗോ അടിച്ച് മരിച്ചു പോകും. കാരണം ആ സിനിമയിൽ എനിക്ക് വസ്ത്രം കുറവായിരിക്കും. ഇനി ചേട്ടൻ പറഞ്ഞില്ല കേട്ടില്ല എന്ന് വേണ്ട. സ്നേഹം മാത്രം’.

സേതുവിന്റെ തിരക്കഥയില്‍ ബിനു പീറ്റര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചോക്ലേറ്റ്. 3000 പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളജിൽ എത്തുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്.

shortlink

Related Articles

Post Your Comments


Back to top button