GeneralNEWS

“നിന്നോടൊപ്പം അഭിനയിച്ച നിമിഷങ്ങള്‍ മനോഹരമായിരുന്നു” ; തെന്നിന്ത്യന്‍ നായികയോട് ഉണ്ണി മുകുന്ദന്‍

തെന്നിന്ത്യന്‍ നായിക അനുഷ്കയ്ക്ക് പിറന്നാള്‍ ആശസകള്‍ നേര്‍ന്നു ഉണ്ണി മുകുന്ദന്‍. അനുഷ്കയോടൊപ്പം കേക്ക് മുറിക്കുന്ന ചിത്രം ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചുകൊണ്ടായിരുന്നു പിറന്നാള്‍ സന്ദേശം അറിയിച്ചത്.

ഉണ്ണി മുകുന്ദന്റെ വാക്കുകളിലേക്ക്

” നീ എങ്ങനെയുള്ള ആളാണോ അത് പോലെ തന്നെയായിരിക്കുക എപ്പോഴും, നിന്നോടൊപ്പം അഭിനയിച്ച നിമിഷങ്ങള്‍ മനോഹരമായിരുന്നു, ജീവിതത്തില്‍ ഒരുപാട് നേട്ടങ്ങള്‍ നിന്നെ തേടി എത്തട്ടെ, നിന്റെ ശുഭാപ്തി വിശ്വാസവും എളിമയും മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കൂ, ഈ പുതുവര്‍ഷത്തില്‍ നിന്റെ എല്ലാ സ്വപ്നങ്ങളും സഫലീകരിക്കട്ടെ, ഭാഗ്മതിയിലെ നിന്റെ പ്രകടനം കാണാന്‍ കാത്തിരിക്കുന്നു, നിന്നെയും നിന്റെ കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ”.

അനുഷ്കയുടെ റിലീസിന് ഒരുങ്ങുന്ന പുതിയ ചിത്രം ‘ഭാഗ്മതി’യില്‍ ഉണ്ണി മുകുന്ദനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button