Latest NewsTV Shows

അമ്പരപ്പിച്ചുകൊണ്ട് ഭാസിയുടെ വരവ്; പരിഭ്രാന്തനായി മുടിയന്‍; എട്ടിന്റെ പണി വരുന്നുണ്ടെന്ന് ലച്ചു

ബാലുവിന്റെ എല്ലാമെല്ലാമായ സുഹൃത്താണ് ഭാസി. കുറേ നാളുകളായി അപ്രത്യക്ഷനായ ഭാസി വീണ്ടും എത്തിയിരിക്കുകയാണ്. ഭാസിയുടെ പെട്ടന്നുള്ള വരവിനെക്കുറിച്ചോര്‍ത്ത് പരിഭ്രാന്തരായിരിക്കുകയാണ് കുടുംബത്തിലെ ഓരോരുത്തരും. ഭാസി വരുമ്പോഴൊക്കെ പല പൊല്ലാപ്പുകളും ഇവരെത്തേടിയെത്താറുണ്ട്. അതിനാല്‍ത്തന്നെ ഇനിയെന്തൊക്കെയായിരിക്കും സംഭവിക്കുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. മീനാക്ഷിക്കൊപ്പം സ്‌കൂട്ടിയില്‍ വരികയായിരുന്നു മുടിയന്‍, ഇവര്‍ക്കിടയിലേക്കാണ് ഭാസി എടുത്തുചാടിയത്.

ആരാണ് ഈി കുട്ടിയെന്നായിരുന്നു ആദ്യത്തെ ചോദ്യം. വിഷ്ണുവിന്റെ വിസിറ്റിംഗ് കാര്‍ഡും ഭാസി ചോദിച്ച് വാങ്ങിയിരുന്നു. ഇതേക്കുറിച്ചറിഞ്ഞ ലച്ചുവാണ് ചേട്ടന് എട്ടിന്റെ പണി വരാനിരിക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് കൊടുത്തത്. ലച്ചുവിന്റെ വാക്കുകളെ നീലുവും ശരിവെച്ചിരുന്നു. ഇതിനിടയിലാണ് ഭാസി മുടിയനോട് 5000 രൂപയ്ക്ക് ചോദിച്ചത്. എല്ലാംകൂടി ചേര്‍ത്ത് തരാമെന്നും ഭാസി പറഞ്ഞിരുന്നു. അമ്മയും ലച്ചുവും പറഞ്ഞതെല്ലാം ഓര്‍ത്ത് ആകെ പരിഭ്രാന്തിയിലായിരിക്കുകയാണ് മുടിയന്‍. ഇതിനിടയിലാണ് സുരേന്ദ്രന്‍ ചിറ്റപ്പനും എത്തിയത്. നീ ചെവിയില്‍ നുള്ളിക്കോയെന്നും അവന്‍ കാരണം നിന്റെ പണി പോവുമെന്നും ചിറ്റപ്പന്‍ പറഞ്ഞതോടെ മുടിയന്റെ മനസമാധാനം തന്നെ നഷ്ടമായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button