‘മധുരരാജ’ എട്ടു നിലയില്‍ പൊട്ടും; കിടിലന്‍ മറുപടിയുമായി സംവിധായകന്‍

മെഗാതാരം മമ്മൂട്ടിയുടെ ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മധുരരാജ’.താരത്തിന്റെ തന്നെ പോക്കിരിരാജ എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗമായി എത്തുന്ന ഈ ചിത്രത്തിന്‍റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. സംവിധായകൻ വൈശാഖന്‍ ഒരുക്കുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിംഗ് വിശേഷങ്ങള്‍ സംവിധായകനും മറ്റ് അണിയറ പ്രവർത്തകരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത് ചര്‍ച്ചയാകാറുണ്ട്. ഇപ്പോള്‍ ചിത്രം എട്ടു നിലയില്‍ പൊട്ടുമെന്ന് വിമര്‍ശിച്ച വ്യക്തിയ്ക്ക് സംവിധായകന്‍ നല്‍കിയ മറുപടിയാണ് ചര്‍ച്ച.

‘മധുരരാജ’ എട്ടു നിലയില്‍ പൊട്ടുമെന്നായിരുന്നു ഒരാളുടെ കമന്റ്. ‘ചേട്ടന്‍ ഇവിടെയൊക്കെ തന്നെ കാണുമല്ലോ, അല്ലേ…’ എന്നായിരുന്നു വൈശാഖിന്റെ മാസ് കമന്റ്. സമ്വിധായകന്ടെ മറുപടി ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഉദയ കൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രത്തിൽ സണ്ണി ലിയോണും എത്തുന്നുണ്ട്

SHARE